മയക്കുമരുന്നുകളുടെ കടത്തും വിപണനവും തടയാൻ കർശന നടപടിയുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ കടത്തും വിപണനവും തടയുന്നതിന് കർശന നടപടിയുമായി പോലീസ്. ഇന്നലെ റാന്നിയിൽ  മൂന്നു യുവാക്കളിൻ നിന്നും എം ഡി എം എ എന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്തിനെ തുടർന്ന് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എല്ലാ പോലീസുദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസ്. മീതൈലെനെഡൈഓക്സിമെതംഫെറ്റാമിൻ എന്ന പേരിൽ അറിയപ്പെടുന്ന എം ഡി എം എ ഒരു സൈക്കോ ആക്റ്റീവ് മയക്കു മരുന്നാണ്.

ജില്ലയിൽ അപൂർവമായി മാത്രം പിടിക്കപ്പെട്ടിട്ടുള്ള ഇത് ഒരു ഉത്തേജകമായി പ്രവർത്തിക്കുന്നതും മനസ്സിനെ മായിക ലോകത്ത് കുറച്ചു മണിക്കൂറുകൾ എത്തിക്കുന്നതുമായ വെള്ളനിറത്തിലുള്ള മയക്കുമരുന്നാണ്. ഇത് ഉപയോഗിച്ചാൽ 30 മിനുറ്റിനും 45 മിനുറ്റിനുമുള്ളിൽ പ്രവർത്തിച്ചു തുടങ്ങുകയും 3 മുതൽ 6 മണിക്കൂർ വരെ നീണ്ടുനിൽക്കുകയും ചെയ്യും. യുവാക്കളും കുട്ടികളും ഇത്തരം മയക്കുമരുന്നുകളുടെ ഉപയോക്താക്കളോ വാഹകരോ ആകുന്നത് തടയുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

ജില്ലയിലെ മയക്കുമരുന്നുകൾക്കെതിരായ നിയമ നടപടികൾക്കായി ഡാൻസാഫ് ടീം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. രഹസ്യ വിവരങ്ങൾ കൈമാറിയതിനെതുടർന്ന് റാന്നി ഡി വൈ എസ്പി മാത്യു ജോർജ്ജിന്റെ നേതൃത്വത്തിൽ നടത്തിയ സംയുക്ത നീക്കത്തിലാണ് എം ഡി എം എ യുമായി മൂന്ന് പേരെ പിടികൂടാൻ സാധിച്ചത്. ഇവർക്ക് ഇത് ലഭിച്ചത് എവിടെ നിന്നാണ് എന്ന് തുടങ്ങിയ കാര്യങ്ങൾ വിശദമായി അന്വേഷിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.

യുവാക്കളിൽ രണ്ടുപേർ ഓടിപ്പോകുകയും പിന്നീട് രാത്രിയോടെ റാന്നി പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ നടന്ന തെരച്ചിലിൽ പിടികൂടുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 3 കിലോഗ്രാം കഞ്ചാവും 36 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്. ഏഴുമറ്റൂർ ചാലപ്പള്ളി പുല്ലോക്കൽ തടത്തിൽ വീട്ടിൽ സുന്ദരൻ മകൻ സുബിൻ (27)ആണ് അറസ്റ്റിലായത്. ഇയാൾ വാടകക്ക് താമസിക്കുന്ന അങ്ങാടി പുല്ലൂപ്രം ശ്രീരാഗം വീട്ടിലെ ഷെൽഫിൽ ഷോൾഡർ ബാഗിൽ സൂക്ഷിച്ച നിലയിലാണ്
കഞ്ചാവും ഹാഷിഷ് ഓയിലും കണ്ടെടുത്തത്.

9 ചെറിയ ഡപ്പികളിലായാണ് ഓയിൽ സൂക്ഷിച്ചിരുന്നത്. കഞ്ചാവിന് 1,51,000 രൂപയും ഹാഷിഷ് ന് 45000 രൂപയും വിലവരും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഞ്ചാവിന്റെയും ഹാഷിഷിന്റെയും ഉറവിടത്തെക്കുറിച്ചും ശക്തമായ അന്വേഷണം നടന്നു വരികയാണ്. പഴവങ്ങാടി കരികുളം മോതിരവയൽ കക്കുഴിയിൽ വീട്ടിൽ വിത്സൻ മകൻ ബ്ലെസ്സൻ കുര്യാക്കോസ് (23), മാമുക്ക് കല്ലൂപ്പറമ്പിൽ സജു കുര്യാക്കോസ് മകൻ നോഹിൻ സജു (26), ചേത്തക്കൽ മന്ദമരുതി താമ്റത്ത് വീട്ടിൽ ബിജു എബ്രഹാം മകൻ ബെൻ ബിജു എബ്രഹാം (28) എന്നിവരാണ് എം ഡി എം എ മയക്കുമരുന്നുമായി പിടിയിലായത്. റാന്നി ഡി വൈ എസ് പി യുടെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടറെ കൂടാതെ എസ് ഐ മാരായ സായി സേനൻ, ഗീവർഗീസ് ഹരികുമാർ, പോലീസുദ്യോഗസ്ഥരായ അജി തോമസ്, സുധീഷ്, മണിലാൽ, രതീഷ്, ജോസി, ലിജു, അജി, ലിന്റോ ഉണ്ണികൃഷ്ണൻ, സുഭാഷ് ചന്ദ്രൻ എന്നിവരാണുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...