നഗരമധ്യത്തിലൂടെ സ്‌കൂട്ടറില്‍ കറങ്ങി യൂട്യൂബറിന്റെയും യുവതിയുടെയും പരസ്യ കുളി ; കേസ് എടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: നഗരമധ്യത്തിലൂടെ സ്‌കൂട്ടറില്‍ കറങ്ങിനടന്ന് കുളിച്ച യൂട്യൂബറിനും യുവതിയ്ക്കുമെതിരെ നടപടിയെടുക്കാനൊരുങ്ങി പോലീസ്. മുംബൈ താനെയിലെ ഉല്‍ഹാസ്‌നഗര്‍ സിഗ്‌നലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെയാണ് പോലീസ് നീക്കം. ആദര്‍ശ് ശുക്ല എന്ന യുട്യൂബറാണ് ഒരു യുവതിയ്‌ക്കൊപ്പം പരസ്യമായി വിവാദ കുളി നടത്തിയത്. സ്‌കൂട്ടര്‍ ഓടിക്കുന്നത് യുവാവാണ്. പിന്നില്‍ യുവതി ബക്കറ്റ് പിടിച്ചിരിക്കുന്നു. സിഗ്‌നല്‍ കാത്ത് കിടക്കുമ്പോള്‍ യുവതി ബക്കറ്റില്‍നിന്ന് വെള്ളം കോരി സ്വന്തം ദേഹത്തും യുവാവിന്റെ ദേഹത്തും ഒഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സിഗ്‌നല്‍ മാറി വണ്ടി ഓടുമ്പോഴും ഇവര്‍ കുളി തുടരുകയാണ്. തിരക്കുള്ള റോഡിലായിരുന്നു ഇവരുടെ അഭ്യാസം. ദൃശ്യങ്ങള്‍ വൈറലായതോടെ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തുവന്നു. ഇതേ തുടര്‍ന്നാണ് വേണ്ട നടപടിയെടുക്കാന്‍ ട്രാഫിക്ക് പോലീസിന് നിര്‍ദ്ദേശം ലഭിച്ചത്. ഇതിനിടെ, ട്രാഫിക് നിയമം ലംഘിച്ചതിന് ആദര്‍ശ് ശുക്ല ക്ഷമാപണം നടത്തി. ഹെല്‍മറ്റ് ധരിക്കാത്തതും ട്രാഫിക് നിയമം പാലിക്കാത്തതും തെറ്റായിപ്പോയെന്ന് ഇയാള്‍ പറഞ്ഞു. ഇതിന് പിഴ അടയ്ക്കുമെന്നും തന്റെ ഫോളോവേഴ്‌സ് ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കണമെന്നും ശുക്ല ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...