ആലപ്പുഴ : കോടതിയിൽ കീഴടങ്ങാനെത്തി മുങ്ങിയ വ്യാജ അഭിഭാഷകയെ കണ്ടെത്താനുള്ള പോലീസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. രാമങ്കരി സ്വദേശിനി സെസി സേവ്യർ കോടതിയിൽ ഹാജരാകാൻ എത്തി മുങ്ങുകയായിരുന്നു. ബാർ അസോസിയേഷനിലെ ബന്ധപ്പെട്ട രേഖകൾ ഉൾപ്പെടെ നഷ്ടപ്പെട്ട സാഹചര്യത്തിൽ മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തി കേസ് എടുക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു.
ദുർബല വകുപ്പുകൾ ചേർത്ത് ജാമ്യം ലഭിക്കുന്ന വിധത്തിലാണ് പോലീസ് ആദ്യം കേസ് കൈകാര്യം ചെയ്തതെന്ന് അഭിഭാഷകരിൽ ഒരു വിഭാഗം ആരോപിക്കുന്നു. ബാർ അസോസിയേഷൻ സെക്രട്ടറിതന്നെ വാദിയായി നൽകിയ കേസിൽ പ്രതി നേരിട്ട് കീഴടങ്ങി ജാമ്യമെടുക്കട്ടെ എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത് എന്നാണ് ആരോപണം. അതേസമയം തെളിവുകൾ ശേഖരിക്കുകയാണെന്നും അറസ്റ്റ് ചെയ്തു ജാമ്യത്തിൽ പോകാനുള്ള സാധ്യത ഒഴിവാക്കാനാണു ശ്രമമെന്നും പോലീസ് പറഞ്ഞു.