ചങ്ങനാശേരി : മന്ത്രി എം.എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്കുപോയ പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. കോട്ടയം ചങ്ങനാശേരിക്ക് സമീപം മാമ്മൂട്ടിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. വൈകുന്നേരം നാലരയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു. തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. എസ് ഐ അടക്കം മൂന്നു പോലീസുകാര്‍ ആയിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
മന്ത്രി എം.എം മണിയുടെ പൈലറ്റ് ജീപ്പ് തലകീഴായി മറിഞ്ഞു ; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്
RECENT NEWS
Advertisment