കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ ഫയര്‍ അലാമും സ്‌മോക്ക് അലാമും സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി സംവിധാനത്തിന്റെ ഭാഗമായി ഫയര്‍ അലാമും സ്‌മോക്ക് അലാമും സ്ഥാപിച്ചതായി അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കനേഡിയന്‍ കമ്പനിയായ സീമെന്‍സ് നിര്‍മിച്ച സിസ്റ്റമാണ് സ്ഥാപിച്ചിരിക്കുന്നത്.

ഒരു കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് മെഡിക്കല്‍ കോളജിന്റെ എല്ലാ ഭാഗവും ഉള്‍പ്പെടുത്തുന്ന നിലയിലാണ് അലാം സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജിനുള്ളില്‍ ഏതെങ്കിലും ഭാഗത്ത് തീയോ പുകയോ ഉണ്ടായാല്‍ ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ അലാം കേള്‍ക്കുന്നതാണ് അലാം സിസ്റ്റത്തിന്റെ പ്രവര്‍ത്തനം. കൂടാതെ കണ്‍ട്രോള്‍ റൂമിലെ ഡിസ്‌പ്ലേ പാനലില്‍ ഏതു ഭാഗത്താണ് തീയോ പുകയോ ഉണ്ടായതെന്ന് എഴുതി കാണിക്കുകയും ചെയ്യും.

പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും അപകടകരമായ എന്തെങ്കിലും കാര്യങ്ങള്‍ ആശുപത്രി കെട്ടിടത്തിന്റെ ഏതെങ്കിലും ഭാഗത്ത് കണ്ടാല്‍ ഉടന്‍ തന്നെ പുളളിംഗ് സ്വിച്ച് ഉപയോഗിച്ച് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. ഇതിനായുള്ള സ്വിച്ച് എല്ലാ ഭാഗത്തും ഭിത്തിയില്‍ സ്ഥാപിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ എല്ലാവിധ സുരക്ഷാ സംവിധാനവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അലാം സിസ്റ്റം സ്ഥാപിച്ചതെന്ന് എംഎല്‍എ പറഞ്ഞു. ഏറ്റവും സുരക്ഷിതമായും രോഗീ സൗഹൃദമായും മെഡിക്കല്‍ കോളജ് ആശുപത്രിയെ മാറ്റിത്തീര്‍ക്കുമെന്നും എംഎല്‍എ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....