റേഷന്‍ വ്യാപാരി സമരം ; ഇടതു സംഘടനകള്‍ പങ്കെടുക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റേഷന്‍ വ്യാപാരി സംഘടനകള്‍  നാളെ പ്രഖ്യാപിച്ച സമരത്തില്‍ പങ്കെടുക്കില്ലെന്ന് ട്രേഡ് യൂണിയന്‍ സംഘടനകളായ കേരള റേഷന്‍ എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു), കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) എന്നിവര്‍ വ്യക്തമാക്കി.

യൂണിയന്‍ നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമരത്തിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഗണിക്കുകയും റേഷന്‍ കടയിലെ ജീവനക്കാരെ മുന്നണി പോരാളികളായി കണ്ടുകൊണ്ട് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന് ഉത്തരവ് നല്‍കാമെന്നുള്ള ഉറപ്പിന്മേല്‍ ആണ് സമരത്തില്‍ പങ്കെടുക്കേണ്ടതില്ല എന്ന് ട്രേഡ് യൂണിയന്‍ സംയുക്ത സമിതി തീരുമാനിച്ചത്.

അതെ സമയം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരമുള്ള സൌജന്യ അരിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യകിറ്റും വിതരണം ആരംഭിക്കുന്ന 17ആം തീയതി തന്നെ സമരം നടത്താന്‍ ചില സംഘടനകള്‍ തീരുമാനിച്ചത് ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുമെന്നും കൊവിഡ്, കടല്‍ക്ഷോഭം, അതിതീവ്ര മഴ എന്നിവ നേരിടുന്ന ഇക്കാലയളവില്‍ കടയടപ്പ് സമരം ഒഴിവാക്കപ്പെടെണ്ടത് അനിവാര്യമാണെന്നും യൂണിയന്‍ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...