വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിൻ്റെ വീട്ടിൽ പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിൻ്റെ വീട്ടിൽ പോലീസ്. എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലാണ് പൊലീസ് എത്തിയത്. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് ആണ് എത്തിയത്.ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിൻ്റെ വിവാദ പ്രസ്താവന. ഇതേതുടർന്ന് ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ആണ്. പിന്നാലെ നിരവധി പേർ പരാതി നൽകിയിരുന്നു.

സൈബൽ സെൽ ഓപ്പേറഷൻസ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാൻ എടുത്ത കാലതാമസം ചർച്ചയായിരുന്നു. ഒടുവിൽ പരാതികളെത്തി മൂന്നാം ദിവസമാണ് കേസെടുത്തത്. ജൂലൈ 29നാണ് കലാപാഹ്വനത്തിന് കേസെടുത്തത്. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ടി ജി മോഹൻ ദാസ് നടത്തിയത് ഹീനമായ പരാമർശങ്ങളാണ്. അശ്ലീലവും അധിക്ഷേപവും നിറച്ച വീഡിയോകൾക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ യൂട്യൂബ് ചാനൽ വഴി വീഡിയോകൾ പ്രചരിപ്പിച്ചെന്നായിരുന്നു എഫ്ഐആർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത വൈദ്യുതി ഉപഭോഗം : മുന്നിൽ അതിരൂക്ഷ പ്രതിസന്ധി ; അഞ്ചുവർഷത്തിനിടെ കൂടിയത് 800...

0
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിൽ അഞ്ചുവർഷത്തിനിടെ 800 കോടി യൂണിറ്റിന്റെ...

തലസ്ഥാനത്ത് ലോക്ഭവന് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ ഡ്രോൺ നിരോധനം

0
തിരുവനന്തപുരം: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ തലസ്ഥാനം സന്ദർശിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിൽ...

കാണാതായ അസം സ്വദേശി നിയമവിരുദ്ധ കടന്നുകയറ്റത്തിനും ലഹരിമരുന്ന് കടത്തിനും ബംഗ്ലാദേശിൽ കസ്റ്റഡിയിൽ

0
അസം: കാണാതായ അസം സ്വദേശി നിയമവിരുദ്ധ കടന്നുകയറ്റത്തിനും ലഹരിമരുന്ന് കടത്തിനും ബംഗ്ലാദേശിൽ...

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിസിറ്റിയിൽ സമ്പൂർണ ഡ്രോൺ നിയന്ത്രണം

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെ ഉച്ചയ്ക്ക് 12.30 മുതൽ...