Tuesday, September 10, 2024 9:53 am

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ; പോലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം ഉടൻ സമർപ്പിക്കും. സംഭവത്തിൽ പോലീസ് രണ്ടാംഘട്ട അന്വേഷണം ഉടൻ പൂർത്തിയാക്കും. കോഴിക്കോട് സിറ്റി പോലീസാണ് കുറ്റപത്രം സമർപ്പിക്കുക. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്നു കാണിച്ചാണ് കോടതിയിൽ കുറ്റപത്രം നൽകുക. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുതന്നെയാണ് കത്രിക കുടുങ്ങിയതെന്ന നിലപാടിലാണ് പോലീസ്. മെഡിക്കൽ കോളേജിൽ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളും പോലീസ് ശേഖരിച്ചു. വയറ്റിൽ നിന്ന് കണ്ടെത്തിയ കത്രിക കാന്തികാർഷണമുള്ളതാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. സ്‌കാനിംഗ് മെഷിനുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലും ശരീരത്തിൽ ലോഹത്തിന്റെ അംശമുണ്ടെങ്കിൽ അത് തിരിച്ചറിയുമെന്നാണ് പോലീസിന് വ്യക്തമായത്.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പോലീസ് റിപ്പോർട്ട് ജില്ലാതല മെഡിക്കൽ ബോർഡ് തള്ളിയതിന് പിന്നാലെ സംസ്ഥാന അപ്പീൽ അതോറിറ്റിയ്ക്ക് അപ്പീൽ നൽകാനായിരുന്നു പോലീസ് തീരുമാനം. കോഴിക്കോട് കമ്മീഷണർ അപ്പീൽ നൽകാനുള്ള ഫയൽ നീക്കിയെങ്കിലും അപ്പീൽ പോകേണ്ടെന്നും പോലീസ് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ കോഴിക്കോട് പോലീസിന് നിർദേശം നൽകി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നാണ് കത്രിക കുടുങ്ങിയതെന്ന് പറയാൻ സാധിക്കില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ ബോർഡ് ചികിത്സ പിഴവുണ്ടെന്നുള്ള കാര്യം റിപ്പോർട്ടിൽ അംഗീകരിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസവശസ്ത്രക്രിയ നടത്തിയ കോഴിക്കോട് മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാർക്കും നഴ്‌സുമാർക്കുമെതിരെ കേസെടുത്ത് മുന്നോട്ടുപോകാനാണ് പോലീസ് ആലോചിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

വിഷ്ണുജിത്തിന്റെ ഫോൺ ഓണായി , സഹോദരി വിളിച്ചപ്പോൾ കട്ടാക്കി ; ടവർ ലൊക്കേഷൻ കണ്ടെത്തി

0
മലപ്പുറം; പള്ളിപ്പുറത്തുനിന്നു കാണാതായ വിഷ്ണുജിത്തിന്റെ ഫോൺ ഓണായി. സഹോദരി വിളിച്ചപ്പോൾ ഫോൺ...

കാവനാൽക്കടവ് – നൂറോന്മാവ് റോഡിന്‍റെ നവീകരണം ഒച്ചിഴയും വേഗത്തിലെന്ന് ആക്ഷേപം

0
മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ കാവനാൽക്കടവ് - നൂറോന്മാവ് റോഡിന്‍റെ നവീകരണം...

കോന്നി പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഷെഡിൽ ഇരിപ്പിടമില്ല ; നിന്ന് മടുത്ത്...

0
കോന്നി : പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഷെഡിൽ യാത്രക്കാർക്ക് ഇരിക്കാൻ...

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി

0
ചണ്ഡീ​ഗഢ്: പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി. കർഷക...