കൊല്ലം: മദ്യപിച്ചു ബഹളമുണ്ടാക്കിയ പോളിംഗ് ഓഫിസറെ പുറത്താക്കി. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല കമുകിന്‍കോട് മൂലംകുഴി അങ്കണവാടി ബൂത്തിലെ പോളിംഗ് ഓഫിസറെയാണു മാറ്റിയത്. തിങ്കളാഴ്ച രാത്രിയാണു സംഭവം. രാത്രി മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന പ്രിസൈഡിംഗ് ഓഫിസറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് ഇയാളെ പരിശോധനയ്ക്കു വിധേയനാക്കി. വൈദ്യ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞു. ഇതോടെ പകരം ആളെ നിയമിച്ചു.
മദ്യപിച്ചു ബഹളമുണ്ടാക്കിയ പോളിംഗ് ഓഫിസറെ പുറത്താക്കി
RECENT NEWS
Advertisment