തിരുവനന്തപുരം : കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി 6 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ വോട്ടിംഗ് ശതമാനം 38.2% കടന്നു.
സംസ്ഥാനത്ത് ഏഴു മണിക്ക് ആരംഭിച്ച വോട്ടിംങ് സമാധാനപരമായി പുരോഗമിക്കുകയാണ്. വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.