ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഇന്നും മാ‌റ്റിവെച്ചു. തുടര്‍ച്ചയായ ഇരുപത്തിയേഴാമത്തെ തവണയാണ് കേസ് നീട്ടിവെയ്‌ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പടെ പ്രതിസ്ഥാനത്ത് നിന്നും നീക്കിയത് ചോദ്യംചെയ്‌ത് സിബിഐ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ച ജസ്‌റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് രണ്ടാഴ്‌ചത്തേക്ക് കേസ് നീട്ടിവെയ്‌ക്കുകയായിരുന്നു.

ഊര്‍ജവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് ഇന്നലെ കേസ് ഇന്ന് പരിഗണിക്കുന്നത് മാ‌റ്റി‌വെയ്‌ക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഫ്രാന്‍സിസിന്റെ അപേക്ഷ പരിഗണിച്ച കോടതി കേസ് രണ്ടാഴ്‌ചത്തേക്ക് നീട്ടിവെയ്‌ക്കുകയായിരുന്നു. ഇനി കേസ്‌ മാ‌റ്റാന്‍ ആവശ്യപ്പെടരുതെന്നും കോടതി അഭിഭാഷകരോട് നിര്‍ദ്ദേശിച്ചു.

കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനുണ്ടെന്ന് കാണിച്ചാണ് എ.ഫ്രാന്‍സിസ് കേസ് നീട്ടിവയ്‌ക്കാന്‍ അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി ലാവ്‌ലിന്‍ കേസില്‍ കു‌റ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയാണ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചത്.

പന്നിയാര്‍, ചെങ്കുളം, പള‌ളിവാസല്‍ എന്നിവിടങ്ങളില്‍ ജലവൈദ്യുത പദ്ധതീ നവീകരണത്തിന് എസ്.എന്‍.സി ലാവ്‌ലിനുമായി ഉണ്ടാക്കിയ കരാറില്‍ ക്രമക്കേടുണ്ടെന്നും ഇതിലൂടെ 86.25 കോടിയുടെ നഷ്‌ടം സംഭവിച്ചു എന്നതുമായിരുന്നു ലാവ്‌ലിന്‍ കേസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...