ന്യൂഡല്‍ഹി : അവസരവാദികളെ കൂട്ടുപിടിച്ച് രാഷ്ട്രീയകുതിരക്കച്ചവടത്തിലൂടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിലൂടെ ബിജെപിക്ക് ജനാധിപത്യത്തോടുള്ള അവജ്ഞ വീണ്ടും പുറത്തുവന്നെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ജനവിധിക്ക് എതിരായ നീക്കമാണ് ബിജെപി നടത്തുന്നത്.
പൗരത്വനിയമഭേദഗതി – എന്‍പിആര്‍ – എന്‍ആര്‍സി പ്രക്രിയക്കെതിരെ ബിജെപിയിതര സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തുവന്ന സാഹചര്യത്തിലാണ് ഈ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ പണശക്തിക്കും രാഷ്ട്രീയകുതിരക്കച്ചവടത്തിനും ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും എതിരെ ബിജെപിയിതര സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കണമെന്ന് പിബി ആവശ്യപ്പെട്ടു.