ന്യൂഡല്‍ഹി : സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തുന്ന പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. ഇന്നലെ ആരംഭിച്ച കേന്ദ്രകമ്മിറ്റിയാകും എം.വി.ഗോവിന്ദനെ പി.ബിയില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനം കൈക്കൊളളുക. മൂന്ന് ദിവസത്തെ കേന്ദ്രകമ്മിറ്റിയുടെ അജണ്ടയിലെ അവസാന വിഷയമായി ഇക്കാര്യമുണ്ട്. കേരള ഘടകത്തിലെ സീനിയോറിറ്റി മറികടന്നാണ് എം.വി.ഗോവിന്ദന് പൊളിറ്റ് ബ്യൂറോയില്‍ എത്തുന്നത്.
കേരളത്തില്‍ നിന്നുളള കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ ബഹുഭൂരിപക്ഷവും അദ്ദേഹത്തേക്കാള്‍ സീനിയറാണ്. 1999ല്‍ കേന്ദ്രകമ്മിറ്റി അംഗമായ പി.കെ.ശ്രീമതി, 2001ല്‍ കേന്ദ്രകമ്മിറ്റിയില്‍ എത്തിയ ഇ.പി.ജയരാജനെ തഴഞ്ഞ് ഗോവിന്ദനെ പി.ബിയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ അത് കേരളത്തിലെ പാര്‍ട്ടിയിലെ ശാക്തിക ചേരിയില്‍ മാറ്റമുണ്ടാക്കുമോയെന്ന് കേന്ദ്ര നേതൃത്വത്തിന് ആശങ്കയുണ്ട്.
എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി ഘടകത്തിന്‍റെസെക്രട്ടറി പൊളിറ്റ് ബ്യൂറോ അംഗമായിരിക്കണമെന്ന കീഴ് വഴക്കത്തിന്‍റെ അടിസ്ഥാനത്തിലാണ് എം.വി.ഗോവിന്ദനെ പൊളിറ്റ് ബ്യൂറോ അംഗമാക്കാന്‍ കേന്ദ്രനേതൃത്വം തയാറായത്. കോടിയേരി ബാലകൃഷ്ണന്‍ മരിച്ച ഒഴിവുളളതും കാര്യങ്ങള്‍ എം.വി.ഗോവിന്ദന് അനുകൂലമാക്കി.
സംസ്ഥാന പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കേരളത്തില്‍ നിന്നുളള കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രത്യേക യോഗം വിളിച്ചിരുന്നു. കേരള ഘടകത്തില്‍ ചേരിതിരിവ് ഉണ്ടെന്ന് വരുന്ന പ്രതികരണങ്ങള്‍ ചര്‍ച്ചയില്‍ ഉണ്ടാകരുതെന്ന് നിര്‍ദ്ദേശിക്കുന്നതിനും ഉറപ്പിക്കുന്നതിനും വേണ്ടിയാണ് രാത്രി കേരള ഹൗസിലെ മുറിയില്‍ യോഗം വിളിച്ചത്
എന്നാണ് സൂചന. മുഖ്യമന്ത്രി പിണറായി വിജയന്‍ , എം.എ.ബേബി, എ.വിജയരാഘവന്‍ എന്നിവരാണ് 17 അംഗ പൊളിറ്റ് ബ്യൂറോയില്‍ അംഗങ്ങളായ മലയാളികള്‍.
കോടിയേരിയുടെ നിര്യാണത്തിലൂടെ സംഭവിച്ച ഒഴിവ് നികത്തുന്നതാണ് ഇത്തവണത്തെ കേന്ദ്രകമ്മിറ്റി പരിഗണിക്കുന്നത്. ഭരണഘടന പ്രകാരം പാര്‍ട്ടി കോണ്‍ഗ്രസ് ചേരാത്ത ഘട്ടത്തില്‍ പൊളിറ്റ് ബ്യൂറോയിലേക്ക് അംഗങ്ങളെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര കമ്മിറ്റിയ്ക്ക് അധികാരമുണ്ട്.
1998ല്‍ ചടയന്‍ ഗോവിന്ദന്‍റെ നിര്യാണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച് സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന് ഇരട്ട സ്ഥാനക്കയറ്റം നല്‍കിയാണ് പൊളിറ്റ് ബ്യൂറോ അംഗമാക്കിയത്. സംസ്ഥാന സെക്രട്ടറിയാകുമ്പോള്‍ പിണറായി സംസ്ഥാന സെക്രട്ടേറിയേറ്റംഗം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന എം.വി.ഗോവിന്ദന് പൊളിറ്റ് ബ്യൂറോയിലെത്താന്‍ ഒറ്റസ്ഥാനം കയറിയാല്‍ മതി. ഹൈദരാബാദില്‍ നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസ് എം.വി.ഗോവിന്ദനെയും കെ.രാധാകൃഷ്ണനെയും കേന്ദ്രകമ്മിറ്റിയംഗങ്ങളായി തിരഞ്ഞെടുത്തിരുന്നു.
പിണറായിയുടെ പാത പിന്തുടര്‍ന്ന് എം.വി.ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമാകുമ്പോള്‍ ഒരിക്കല്‍ അടിച്ചമര്‍ത്തിയ വിഭാഗീയത വീണ്ടും തലപൊക്കുമോ എന്ന് ആശങ്കപ്പെടുന്നവരും പാര്‍ട്ടിയിലുണ്ട്. സീനിയോറിറ്റി മറികടന്ന് എം.വി.ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതില്‍ ഇപ്പോള്‍തന്നെ പാര്‍ട്ടിയില്‍ മുറുമുറുപ്പുണ്ട്. കണ്ണൂരില്‍ നിന്നുളള നേതാക്കളില്‍ തന്നെയാണ് ഇത് ഏറ്റവും പ്രകടം.
കേന്ദ്രകമ്മിറ്റിയിലും നേതൃത്വത്തിലും ഗോവിന്ദനെക്കാള്‍ സീനീയറായ ഇ.പി.ജയരാജനാണ് സെക്രട്ടറിസ്ഥാനം ലഭിക്കാത്തതില്‍ അതൃപ്തിയുളള പ്രധാന നേതാവ്. എല്‍ഡിഎഫ് കണ്‍വീനറായ ഇ.പി. ഒരുമാസമായി ആയുര്‍വേദ ചികിത്സയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. എം.വി.ഗോവിന്ദനെ പൊളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കുന്ന ഇത്തവണത്തെ കേന്ദ്രകമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുക്കുന്നില്ല.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തുളള എ.കെ.ബാലന്‍, കെ.ആര്‍.ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിലെത്തുന്ന വനിത നേതാവായ പി.കെ.ശ്രീമതി എന്നിവര്‍ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്നെ പൊളിറ്റ് ബ്യൂറോ അംഗത്വം പ്രതീക്ഷിച്ചിരുന്നതാണ്. തോമസ് ഐസക്ക്, കെ.കെ. ശൈലജ, എളമരം കരീം തുടങ്ങിയ സീനിയര്‍ നേതാക്കളും പൊളിറ്റ് ബ്യൂറോയില്‍ കണ്ണുളളവരാണ്. ഇവരുടെയൊക്കെ അതൃപ്തി തുടര്‍ന്നുളള നാളുകളില്‍ എങ്ങനെ പ്രതിഫലിക്കുമെന്നും എന്നതിനെ ആശ്രയിച്ചിരിക്കും വിഭാഗീയതയുടെ ഭാവി. കേരളത്തിലെ പാര്‍ട്ടിയിലെ സര്‍വ്വശക്തന്‍ ഇപ്പോഴും പിണറായി വിജയന്‍ തന്നെ ആയതിനാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെടാനിടയില്ല. അതാണ് അതൃപ്തിക്കിടയിലും കാര്യങ്ങള്‍ സുഗമമായി പോകുന്നതിന്‍റെ കാരണം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033