കൊച്ചി : ചിഹ്നവും പോയി പേരും പോയി ജോസഫ് ഗ്രൂപ്പിന്, ഇനി രണ്ടും സ്വന്തം ജോസ് കെ.മാണി ഗ്രൂപ്പിനെന്ന് ഹൈക്കോടതി ഉത്തരവ്. കേരള കോണ്‍ഗ്രസ് (എം) എന്ന പേര് പി.ജെ.ജോസഫ് വിഭാഗം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പേര് ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ഹൈക്കോടതി അംഗീകരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ഉപയോഗിക്കാന്‍ ജോസ് വിഭാഗത്തിന് അനുമതി നല്‍കിയിരുന്നു. ജോസ് പക്ഷത്തിന് ചിഹ്നം അനുവദിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന പി ജെ ജോസഫിന്റെ ആവശ്യം ഡിവിഷന്‍ ബെഞ്ച് നിരാകരിച്ചിരുന്നു.