കെ.എസ്.ആർ.ടി.സി.യില്‍ അഴിച്ചുപണി ; ഡയറക്ടർ ബോർഡിൽ രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയുടെ ഡയറക്ടർ ബോർഡിൽ നിന്ന് രാഷ്ട്രീയക്കാരെ പൂർണ്ണമായും ഒഴിവാക്കുന്നു. മികവ് തെളിയിച്ച പ്രൊഫഷണലുകൾ മാത്രം ബോർഡിൽ മതിയെന്ന് സർക്കാർ തീരുമാനിച്ചു. ബോർഡിനെ ലാഭകരമാക്കുന്നതിനാണ് നടപടിയെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

കെ.എസ്.ആർ.ടി.സിയുടെ തലപ്പത്ത് തന്നെ വലിയ മാറ്റം നടത്തുകയാണ്. ആർ ബാലകൃഷ്ണപിള്ള ഗതാഗതമന്ത്രിയായിരുന്നപ്പോഴാണ് രാഷ്ട്രീയനേതാക്കളെക്കൂടി ബോ‍ർഡിൽ ഉൾപ്പെടുത്തിയത്. പിന്നീട് എണ്ണം കൂട്ടി. ഇപ്പോൾ ഉള്ള പതിനഞ്ച് അംഗങ്ങളുള്ള ഡയറക്ടർ ബോർഡില്‍ എട്ടുപേർ രാഷ്ട്രീയപാർട്ടികളുടെ നോമിനികളായിരുന്നു. ഇവരെ ഒഴിവാക്കി പ്രൊഫഷണലുകൾ മാത്രം മതിയെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. സുശീൽ കുമാർ ഖന്ന റിപ്പോർട്ടിലും ഇക്കാര്യം നിർദ്ദേശിച്ചിരുന്നു.

നഷ്ടം നികത്താൻ മറ്റ് വരുമാനമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി പെട്രോൾ പമ്പുകൾ തുടങ്ങുകയാണ്. എട്ട് പെട്രോൾ പമ്പുകൾ ആഗസ്റ്റ് 15ന് മുൻപ് തുടങ്ങും. ബസുകളിൽ പ്രകൃതിവാതക ഇന്ധനമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു. ഇപ്പോൾ തുടങ്ങിയ സിറ്റി സർക്കുലർ സർവ്വീസുകൾ വ്യാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...