Saturday, June 22, 2024 2:06 am

സംഘപരിവാർ ഫാഷിസത്തെ അതിജീവിക്കാൻ പ്രാപ്തിയുള്ള രാഷ്ട്രീയം വളർന്നുവരണം : മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: സംഘപരിവാർ ഫാഷിസത്തെ അതിജീവിക്കാൻ പ്രാപ്തിയുള്ള രാഷ്ട്രീയം വളർന്നുവരണമെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്റ്‌ മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി പറഞ്ഞു. ഇതാണ് പാത, ഇതാണ് വിജയം എന്ന പ്രമേയത്തിൽ പത്തനംതിട്ട അബാൻ ആർക്കേഡിൽ സംഘടിപ്പിച്ച എസ്‌ഡിപിഐ പത്തനംതിട്ട ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെ നേതൃത്വത്തിൽ ഭരണഘടന വിരുദ്ധമായ ഭരണം ഇന്ന് രാജ്യത്ത് രൂപപ്പെട്ടിരിക്കുകയാണ്. ഭരണഘടനാ വിരുദ്ധർ രാജ്യത്തെ ജനാധിപത്യം അസ്ഥിരപ്പെടുത്തി. ഈ സാഹചര്യത്തിൽ ഭരണഘടനാ ഉത്തരവാദിത്തം മുൻനിർത്തി രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകണം. നിർഭാഗ്യവശാൽ അതിന് വിരുദ്ധമായ ഭരണസംവിധാനമാണ് ഇന്ന് നിലനിൽക്കുന്നത്. രാഷ്ട്രീയം ചർച്ച ചെയ്യുന്ന തിരഞ്ഞെടുപ്പുകൾ ആയിരുന്നു കഴിഞ്ഞ കാലങ്ങളിൽ രാജ്യത്ത് നടന്നിരുന്നത്.

കാർഷിക പ്രശ്നം, തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ അതിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ വിദ്വേഷം പ്രചരിപ്പിക്കുന്നു. ഭരണഘടനയെ അവർ അംഗീകരിക്കുന്നില്ല. രാജ്യത്തിന്റെ സർവ്വ വ്യവസ്ഥിതികളെയും അട്ടിമറിച്ച് ഫാഷിസ്റ്റ് അജണ്ട നടപ്പിലാക്കുന്നു. വിവിധ സാമൂഹിക വിഭാഗങ്ങൾ ഇരകളാക്കപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്‌ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ്‌ അനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അൻസാരി ഏനാത്ത് വിഷയാവതരണം നടത്തി. ജനറൽ സെക്രട്ടറിമാരായ ഷെയ്ക്ക് നജീർ, ഷാജി പഴകുളം, സെക്രട്ടറിമാരായ സഫിയ പന്തളം, റിയാഷ് കുമ്മണ്ണൂർ, ട്രഷറർ ഷാജി കോന്നി എന്നിവർ സംസാരിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍ പാലത്തിലൂടെ ട്രെയിനോടിച്ച് ഇന്ത്യന്‍ റെയില്‍വേ

0
ജമ്മു: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് റെയിൽ...

ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്നുപേർ പിടിയിലായി

0
കണ്ണൂർ: ആറളം ഫാമിൽ നാടൻ തോക്കുമായി മൂന്നുപേർ പിടിയിലായി. ആറളം സ്വദേശികളായ...

ആത്മഹത്യാ ശ്രമം ; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു

0
കോഴിക്കോട് : കൈവേലിയിൽ ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു....

വിദേശത്തെ ജോലി ഓഫർ ഈ രാജ്യങ്ങളിലേക്കാണോ? അതീവ ജാഗ്രത വേണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ...

0
തിരുവനന്തപുരം: മ്യാൻമർ-തായ്‌ലൻഡ് അതിർത്തിമേഖല കേന്ദ്രീകരിച്ച് ഇന്ത്യയില്‍ നിന്നുളള യുവതീ യുവാക്കളെ ലക്ഷ്യം...