ഹരിതകർമ്മ സേനയ്ക്ക് റെയിൻകോട്ട് വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും റെയിൻകോട്ട് വിതരണം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ റെയിൻകോട്ട് വിതരണം ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേന വാതിൽപ്പടി സേവനത്തിലൂടെ ശേഖരിച്ച ഖരമാലിന്യങ്ങൾ തരംതിരിച്ച് ക്ളീൻ കേരള കമ്പനിയ്ക്ക് നൽകിയത് വഴി ലഭിച്ച ഒന്നേകാൽ ലക്ഷം രൂപ അംഗങ്ങൾക്ക് തൊഴിൽ ദിനങ്ങളുടെ അടിസ്ഥാനത്തിൽ വിതരണം ചെയ്യുകയും ഉണ്ടായി. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്നതിന് മുൻ‌തൂക്കം നൽകി എല്ലാ വീടുകളിലും സേവനം നൽകുന്നതിനുള്ള നടപടികൾക്കു മുൻതുക്കം നൽകിയുള്ള പ്രവർത്തനങ്ങൾ നഗരസഭ നടത്തുന്നുണ്ടെന്നും നഗരസഭയിൽ നിന്നും ലഭിക്കുന്ന എല്ലാ സേവനങ്ങൾക്ക് ഹരിത കർമ്മ സേനയുടെ സേവന രസീത് നിർബന്ധമാക്കുമെന്നും ചെയർമാൻ പറഞ്ഞു.

നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജെറി അലക്സ് അധ്യക്ഷനായ യോഗത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ അമീന ഹൈദരാലി, കൗൺസിലർ അനീഷ് പി കെ, നഗരസഭ സെക്രട്ടറി സുധീർരാജ്, ക്ളീൻ സിറ്റി മാനേജർ എം പി വിനോദ് ഹെൽത്ത് ഇൻസ്പെക്ട്ടർ എസ് സതീഷ് കുമാർ, ജെ എച്ച് ഐമാരായ എം സന്തോഷ് കുമാർ, സുജിത എസ് പിള്ള, കാവ്യ കല, എ അനീന, ഹരിതകർമ്മ സേന കൺസോർഷ്യം പ്രസിഡന്റ് ഷീന ബീവി, സെക്രട്ടറി ബിന്ദു കെ, ഗ്രീൻ വില്ലേജ് സീനിയർ പ്രോജക്ട് കോർഡിനേറ്റർ പ്രസാദ് ഇളംകുളം എന്നിവർ സന്നിഹിതരായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...