പത്തനംതിട്ട : ലോക്‌സഭ തെരഞ്ഞെടുപ്പിനായി പത്തനംതിട്ട മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള സാധനങ്ങളുടെ വിതരണം വിവിധ കേന്ദ്രങ്ങളില്‍ നടന്നു. വോട്ടിംഗ് യന്ത്രം, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവ ഉള്‍പ്പെടെയുള്ള സാമഗ്രികളാണ് ഓരോ ബൂത്തിലും നിയോഗിക്കപ്പെട്ടിട്ടുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കു കൈമാറിയത്. ഏറ്റുവാങ്ങിയ സാമഗ്രികള്‍ ചെക്ക് ലിസ്റ്റുമായി ഒത്തുനോക്കി ഉറപ്പിച്ച ഇവരെ ഉച്ചകഴിഞ്ഞതോടെ വിവിധ ബസുകളിലായി ബൂത്തുകളിലെത്തിച്ചു. തുടര്‍ന്ന് ബൂത്ത് സജ്ജമാക്കല്‍ പ്രക്രിയകളിലേക്ക് ഇവര്‍ കടന്നു. ദുര്‍ഘടപ്രദേശങ്ങളിലെ ബൂത്തുകളില്‍വരെ രാത്രിയോടെ തന്നെ ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. നാളെ (26) പുലര്‍ച്ചെ 5.30 മുതല്‍ ഈ ബൂത്തുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. കുറ്റപ്പുഴ മാര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ (തിരുവല്ല), റാന്നി സെന്റ് തോമസ് കോളജ് (റാന്നി), മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ആറന്മുള), എലിയറയ്ക്കല്‍ അമൃത വിഎച്ച്എസ്എസ് (കോന്നി), അടൂര്‍ ബി എഡ് സെന്റര്‍ (അടൂര്‍), കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് (കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍) എന്നിവിടങ്ങളിലാണ് വിതരണം നടന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1