പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് ജില്ലയില്‍ ആരംഭിച്ചു. രാവിലെ ഏഴുമുതല്‍ വൈകിട്ട് എഴുമണി വരെയാണ് പോളിംഗ്. അവസാന ഒരു മണിക്കൂർ കൊവിഡ് ബാധിതർ, ക്വാറന്റീനിലുളളവർ എന്നിവർക്കായി മാറ്റിവെയ്‌ക്കും.
മിക്ക ബൂത്തിനു മുമ്പിലും രാവിലെതന്നെ നീണ്ട ക്യു ദൃശ്യമാണ്. പതിവില്‍ നിന്നും വിഭിന്നമായി സ്ത്രീകളാണ് രാവിലെ വോട്ടുചെയ്യാന്‍ എത്തിയവരില്‍ ഏറെയും. ഇരട്ട വോട്ടു വിവാദം ജനങ്ങളില്‍ സ്വാധീനം ചെലുത്തിയെന്നുവേണം കരുതാന്‍. തങ്ങളുടെ വോട്ട് മറ്റാരും ചെയ്യരുത് എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങള്‍ രാവിലെതന്നെ ബൂത്തുകളിലേക്ക് എത്തുന്നത്.