സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുന്നവര്‍ക്ക് വോട്ടുചെയ്യണം : ജി സുകുമാരന്‍ നായര്‍

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : കേരളത്തില്‍ സാമൂഹ്യനീതിയും വിശ്വാസവും സംരക്ഷിക്കുന്നവര്‍ക്ക് വോട്ടുചെയ്യണമെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ഈ നാടിന്റെ അവസ്ഥ അതാണ്. അത് ജനങ്ങള്‍ മനസ്സിലാക്കി ഒരു നല്ല സര്‍ക്കാര്‍, ജനങ്ങള്‍ക്ക് സ്വൈര്യവും സമാധാനവും നല്‍കുന്ന സര്‍ക്കാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു.

വാഴപ്പള്ളി സെന്റ് തെരേസാസില്‍ രാവിലെ വോട്ടുരേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍. ഇവിടെ പ്രധാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല എന്ന അഭിപ്രായമാണ് തനിക്കുള്ളത്. ആ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്‍കൈ എടുക്കും എന്നാണ് പ്രതീക്ഷ. ഈ ഇലക്ഷന്‍ അതിന് ഉപകരിക്കട്ടെ എന്ന് ആശംസിക്കുന്നു.

എന്നാല്‍ വിശ്വാസികളുടെ പ്രതിഷേധം നേരത്തെ തന്നെ ഉണ്ടല്ലോ എന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സുകുമാരന്‍ നായര്‍ പറഞ്ഞു. അതിന് കുറവൊന്നും സംഭവിച്ചിട്ടില്ല. കുറവ് സംഭവിച്ചു കാണണമെന്ന് ആരും ആഗ്രഹിച്ചിട്ടില്ല. അതിന്റെ പ്രതികരണം തീര്‍ച്ചയായിട്ടും ഉണ്ടാകുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഭരണമാറ്റം വേണമോയെന്ന് ജനങ്ങള്‍ തീരുമാനിക്കേണ്ടതാണ്. ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് എന്നാണ് താന്‍ മനസ്സിലാക്കുന്നത്. അത് ജനങ്ങള്‍ ജനഹിതം അനുസരിച്ച്‌ ചെയ്യട്ടെ. അതേപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...