സംസ്ഥാന നിയമസഭയിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു ; പരക്കെ യന്ത്രതകരാര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാന നിയമസഭയിലേക്കുളള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഭൂരിപക്ഷം ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ 30 എ ബൂത്തില്‍ യന്ത്ര തകരാര്‍ റിപ്പോര്‍ട്ട് ചെയ്‌തു. വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ ബൂത്തിലാണ് തകരാറുണ്ടായത്.

ഷൊര്‍ണൂരിലെ ബൂത്തിലും യന്ത്രതകരാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഷൊര്‍ണ്ണൂര്‍ കൈലിയാട് സ്കൂളിലെ ബൂത്തില്‍ ആണ് തകരാര്‍. തൃത്താലയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷിന് ഇവിടെയാണ് വോട്ട്. ധര്‍മ്മടം മണ്ഡലത്തിലെ പിണറായി സ്‌കൂളില്‍ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തിലെ വോട്ടിംഗ് മെഷീനിലും യന്ത്രത്തകരാറുണ്ടായി. ഇവിടെ തകരാര്‍ പരിഹരിച്ച്‌ പോളിംഗ് പുനരാരംഭിച്ചിട്ടുണ്ട്.

മോക് പോളിംഗിനിടെ നാലിടത്താണ് വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്‌കൂളിലെ 107ആം നമ്പര്‍ ബൂത്ത്, കാസര്‍കോട് കോളിയടുക്കം ഗവ യു പി സ്‌കൂളിലെ 33ആം നമ്പര്‍ ബൂത്ത്, കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത്, മലപ്പുറം പാണക്കാട് സി കെ എം എല്‍ എല്‍ പി സ്‌കൂളില്‍ 95ആം ബൂത്ത് എന്നിവിടങ്ങളിലാണ് വോട്ടിംഗ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയത്.

തൃപ്പൂണിത്തുറ പാലസ് സ്‌കൂളില്‍ വൈദ്യുതി തടസം മൂലം മോക് പോളിംഗ് വൈകി. നിയമസഭയിലേക്കുളള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതെരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുളള ജനവിധിയാണിത്.

കൊവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. 957 സ്ഥാനാര്‍ത്ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. വൈകുന്നേരം ഏഴ് മണിവരെയാണ് വോട്ടെടുപ്പ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...