ഖഞ്ചാരി : മധ്യപ്രദേശിലെ ദാമോയില്‍ മലിന ജലം കുടിച്ചതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചു. 45 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ ലോക്സഭാ മണ്ഡലത്തിലാണ് സംഭവം നടന്നത്. ഖഞ്ചാരി പതി ഗ്രാമത്തിലെ പ്രായമായ പുരുഷനും സ്ത്രീയുമാണ് മലിനജലം കുടിച്ച് മരിച്ചത്.
ഗുരുതരാവസ്ഥയിലായ പത്ത് രോഗികളെ ദാമോയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 പേരെ സമീപത്തെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററിലേക്ക് മാറ്റി. കിണറ്റില്‍ നിന്നുള്ള മലിനമായ ജലം കഴിച്ചതുമൂലമുണ്ടായ പ്രശ്നമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സ്ഥലത്ത് ഡോക്ടര്‍മാരുടെ സംഘം ക്യാമ്ബ് ചെയ്യുന്നുണ്ട്. കിണറ്റിലെ മലിനമായ ജലം മൂലം, വെള്ളം കുടിച്ചവര്‍ക്ക് വയറില്‍ അണുബാധയുണ്ടായതായും ഡോക്ടര്‍മാര്‍ പറഞ്ഞു.