തിരുവനന്തപുരം : ബഹുസ്വരത അപസ്വരമല്ല എന്നും ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ശബ്ദമോ ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടിയുള്ള ശബ്ദമോ കൂടുതല്‍ മുഴങ്ങുന്നത് ബഹുസ്വരതയ്ക്ക് അപകടമാണെന്നും എല്ലാറ്റിനെയും തുല്യമായി കരുതുകയാണ് ബഹുസ്വരതയില്‍ പ്രധാനമെന്നും ആരുടെയും ശബ്ദം ഇല്ലാതാക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പ്രസിഡന്റ് ആയി ചുമതലയേറ്റശേഷമുള്ള സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത. യോഗത്തില്‍ മുന്‍ പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റുമാരായ മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത, മേജര്‍ ആഷാ ജസ്റ്റിന്‍, ഷിബി പീറ്റര്‍, ഡിനി എല്‍ദോ, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, ട്രഷറാര്‍ റവ. ഡോ. ടി. ഐ. ജയിംസ്, ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, ബിഷപ്പ് ഡോ. സെല്‍വദാസ് പ്രമോദ്, ബിഷപ്പ് മോഹന്‍ മാനുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : പ്രസിഡന്റ് : അലക്‌സിയോസ് മാര്‍ യൗസേബിയസ് മെത്രാപ്പോലീത്ത (ഓര്‍ത്തഡോക്‌സ്), വൈസ് പ്രസിഡന്റുമാര്‍: മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലീത്ത (യാക്കോബായ), മേജര്‍ ആഷാ ജസ്റ്റിന്‍ (സാല്‍വേഷന്‍ ആര്‍മി), ഷിബി പീറ്റര്‍ (എസ്.ഇ.ഡി.എസ്), ഡിനി എല്‍ദോ (യാക്കോബായ), ജനറല്‍ സെക്രട്ടറി : ഡോ. പ്രകാശ് പി. തോമസ് (മാര്‍ത്തോമ്മാ), ട്രഷറാര്‍ : റവ. ഡോ. ടി. ഐ. ജയിംസ് (സി. എസ്. ഐ. മലബാര്‍), ചീഫ് എഡിറ്റര്‍ : റവ. ബനോജി കെ മാത്യു (മാര്‍ത്തോമ്മാ), മാനേജിംഗ് എഡിറ്റര്‍ : ഫാ. സിജോ പന്തപ്പള്ളില്‍ (ബിലീവേഴ്‌സ്), കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍സ് : യൂത്ത് കമ്മീഷന്‍ : അഡ്വ. പ്രാസിന്‍ ജോര്‍ജ് കുര്യാക്കോസ് (ഓര്‍ത്തഡോക്‌സ്), വനിതാ കമ്മീഷന്‍ : ധന്യ ജോസ് (സി.എസ്.ഐ. ദക്ഷിണ കേരള), ദളിത് കമ്മീഷന്‍ : ബിഷപ്പ് ഡോ. സെല്‍വദാസ് പ്രമോദ് (ബൈബിള്‍ ഫെയ്ത്ത് മിഷന്‍), സീനിയര്‍ സിറ്റിസണ്‍സ് കമ്മീഷന്‍ : വെരി റവ. ഡോ. ജോസഫ് കറുകയില്‍ കോര്‍ എപ്പിസ്‌ക്കോപ്പ (ഓര്‍ത്തഡോക്‌സ്), ചില്‍ഡ്രന്‍സ് കമ്മീഷന്‍ : സ്മിജു ജേക്കബ് (ക്‌നാനായ), സോഷ്യല്‍ കണ്‍സേണ്‍സ് കമ്മീഷന്‍ : റവ. അലക്‌സ് പി. ഉമ്മന്‍ ( സി. എസ്. ഐ മധ്യകേരള), വിദ്യാഭ്യാസ കമ്മീഷന്‍ : ഡീക്കന്‍ ഡോ. അനീഷ് കെ. ജോയി ( യാക്കോബായ), കറന്റ് അഫയേഴ്‌സ് കമ്മീഷന്‍ : ജോജി പി. തോമസ് (ഓര്‍ത്തഡോക്‌സ്), പരിസ്ഥിതി കമ്മീഷന്‍ : കമാന്‍ഡര്‍ ടി. ഒ. ഏലിയാസ് (സിസ്റ്റര്‍ ഹാത്തൂണ്‍ ഫൗണ്ടേഷന്‍), കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ : ലിനോജ് ചാക്കോ (മാര്‍ത്തോമ്മാ), ക്ലര്‍ജി കമ്മീഷന്‍ : റവ. എ. ആര്‍ നോബിള്‍ (സി.എസ്.ഐ. ദക്ഷിണ കേരള), ഡയലോഗ് കമ്മീഷന്‍ : അഡ്വ. ജോസഫ് നെല്ലാനിക്കന്‍ (മാര്‍ത്തോമ്മാ), ഫെയ്ത്ത് ആന്റ് മിഷന്‍ കമ്മീഷന്‍ : ഫാ. ജോസ് കരിക്കം (ബിലീവേഴ്‌സ്), പേഴ്‌സണ്‍സ് വിത്ത് ഡിസെബിലിറ്റീസ് കമ്മീഷന്‍ : സാം. എബ്രഹാം (അഷ്വര്‍), ജെന്‍ഡര്‍ ആന്റ് സെക്ഷ്വാലിറ്റി കമ്മീഷന്‍ : കെ. ഷിബു (സെന്റ് തോമസ് ഇവാഞ്ചലിക്കല്‍). എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ : ക്രൈസ്തവ സംഘടനകള്‍ : പി. എം തോമസ്‌കുട്ടി, രാജന്‍ ജേക്കബ്, റവ. സൂരജ് പൗലോസ്, ജാന്‍സി പീറ്റര്‍, ഓര്‍ത്തഡോക്‌സ് : ഫാ. ജിജോ കെ. ജോയി, വര്‍ഷാ മെര്‍ലിന്‍ വര്‍ഗീസ്, യാക്കോബായ : ഫാ. ബെന്‍ സ്റ്റീഫന്‍ മാത്യു, ജിബി പോള്‍, മാര്‍ത്തോമ്മാ : അനീഷ് കുന്നപ്പുഴ, ഇവാ സൂസന്‍ സാമുവേല്‍, സി.എസ്.ഐ. മലബാര്‍ : ലീബാ ഡെന്നി, സി.എസ്.ഐ. കൊച്ചിന്‍ : എബ്രഹാം സൈമണ്‍, സി.എസ്.ഐ മധ്യകേരള : ജേക്കബ് ഫിലിപ്പ്, സി.എസ്.ഐ കൊല്ലം- കൊട്ടാരക്കര : റവ. പോള്‍ ഡേവിഡ്, സി.എസ്.ഐ. ദക്ഷിണ കേരള : റയ്സ്റ്റണ്‍ പ്രകാശ്, സാല്‍വേഷന്‍ ആര്‍മി : ലെഫ്റ്റ് കേണല്‍ സജു ദാനിയേല്‍, ഇന്ത്യ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ : റവ. മോഹന്‍ മാനുവേല്‍, ക്‌നാനായ : ആലിച്ചന്‍ ആറൊന്നില്‍, സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ : റവ. രതീഷ് വെട്ടുവിളയില്‍, ബിലീവേഴ്‌സ് : ആഷി സാറാ ഉമ്മന്‍, ബൈബിള്‍ ഫെയ്ത്ത് മിഷന്‍ : കേരന്‍ മോസസ്, ഇവാഞ്ചലിക്കല്‍ ചര്‍ച്ച് : റവ. സത്യരാജ്, പ്രത്യേക ക്ഷണിതാക്കള്‍ : ജോസ് നെറ്റിക്കാടന്‍ (വൈ.എം.സി.എ), റവ. ഡോ. എല്‍.ടി. പവിത്രസിംഗ്.