പാക് സൈനിക മേധാവി അസിം മുനീറിനെതിരെ പാകിസ്ഥാനിൽ വലിയ ജനരോഷം

For full experience, Download our mobile application:
Get it on Google Play

പാകിസ്ഥാൻ: പഹൽഗാമിൽ നിരപരാധികളെ കൊലപ്പെടുത്തിയ ഭീകരാക്രമണം പാകിസ്ഥാനിൽ രൂക്ഷമായ ആഭ്യന്തര സംഘർഷങ്ങൾക്കാണ് വഴിയൊരുക്കിയത്. പാക് സൈനിക മേധാവി അസിം മുനീറിനെതിരെ പാകിസ്ഥാനിൽ വലിയ ജനരോഷം ആണ് ഉയരുന്നത്. ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയിലാണ് പഹൽഗാമിന് ശേഷമുള്ള പാകിസ്ഥാൻ. ഇന്ത്യക്കെതിരായ ജനവികാരമിളക്കി വിട്ട് തങ്ങളുടെ സ്ഥാനം സുരക്ഷിതമാക്കാമെന്ന സൈനിക മേധാവി അസിം മുനീറിന്റെ തന്ത്രമാണ് ദയനീയമായി പാളിയത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ അസീം മുനീർ മാത്രമാണെന്ന് പാകിസ്ഥാനിലെ സൈനിക ഉദ്യോഗസ്ഥനായ ആദിൽ രാജയാണ് പരസ്യമായി പറഞ്ഞത്.

അസിം മുനീർ വീട്ടുതടങ്കലിൽ ആണെന്നും അടക്കം നിരവധി വാർത്തകൾ പാകിസ്ഥാനിൽ നിന്ന് പുറത്തു വരുന്നുണ്ട്. എന്നാൽ ഇതിനൊന്നും സ്ഥിരീകരണം ഇല്ല. അതേസമയം തെഹരിക് ഇ ഇൻസാഫ് പാർട്ടി നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാം ഖാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലിറങ്ങുന്നുണ്ട്. ഇമ്രാൻഖാന്റെ പാർട്ടിയെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് നിന്ന് വിലക്കുകയും ജയിലാക്കുകയും ചെയ്തതിന്റെ പിന്നിൽ പ്രവർത്തിച്ചത് സൈനിക മേധാവി അസിം മുനീറാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലിഫോർണിയ ഇരട്ടക്കൊലപാതകം ; പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി

0
കാലിഫോര്‍ണിയ : മലയാളി യുവതികളുടെ കൊലപാതകത്തില്‍ പ്രതി അനില ബേബിയുടെ അറസ്റ്റ്...

രോഗിയോട് മോശം പെരുമാറ്റം : ഡിഎംഒ റിപ്പോർട്ട് നൽകി ; വകുപ്പുതല അന്വേഷണം വേണമെന്നാവശ്യം

0
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ...

താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്ന ആരോപണം

0
കോഴിക്കോട്: താമരശേരിയിലെ സ്‌പായിലെത്തി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ പോലീസുകാരനെതിരെ നടപടി....

ദളിത് തടവുകാരെ നിർബന്ധിച്ച് തോട്ടിപ്പണി ചെയ്യിക്കുന്നു ; അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

0
ചെന്നൈ : ജയിലുകളിൽ ദളിതരായ തടവുകാരെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാനും തോട്ടിപ്പണിക്കും നിർബന്ധിക്കുന്നുവെന്ന...