Thursday, July 3, 2025 10:55 pm

പോളിടെക്‌നിക് ഡിപ്ലോമ മൂന്നാം സ്‌പോട്ട് അഡ്മിഷൻ ; ബി.ടെക് സ്‌പോട്ട് അഡ്മിഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ  കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളേജിൽ ഒന്നാംവർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്  (സൈബർ സെക്യൂരിറ്റി) ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ്   എൻജിനിയറിങ്  എന്നിവയിൽ ഒഴിവുള്ള മെറിറ്റ് /മാനേജ്മന്റ് സീറ്റുകളിലേക്ക്  സ്‌പോട്ട് അഡ്മിഷൻ ഈമാസം 17ന് രാവിലെ 10 ന് നടക്കും.  പ്രവേശനപരീക്ഷ കമ്മിഷണർ പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും /ഗവണ്മെന്റ് അംഗീകൃത എൻട്രൻസ് പരീക്ഷയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ഒന്നാംവർഷ ബി.ടെക് പ്രവേശനത്തിന് പങ്കെടുക്കാം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് :www.cek.ac.in സന്ദർശിക്കുക. ഫോൺ : 0469 – 2677890, 2678983, 8547005034, 9447402630.

പോളിടെക്‌നിക് ഡിപ്ലോമ മൂന്നാം സ്‌പോട്ട് അഡ്മിഷൻ സംസ്ഥാനത്തെ ഗവൺമെന്റ് /എയ്ഡഡ് പോളിടെക്‌നിക് കോളേജുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി നവംബർ 16 മുതൽ 20 വരെയുള്ള തീയതികളിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപനമാറ്റമോ ബ്രാഞ്ച്മാറ്റമോ ആഗ്രഹിക്കുന്നവർക്കും പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) പങ്കെടുക്കാവുന്നതാണ്. നിലവിൽ ലഭ്യമായ ഒഴിവുകൾ പോളീടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാം. ഒഴിവുകൾ പരിശോധിച്ചതിനുശേഷം ഓരോ സ്ഥാപനത്തിലേയും റാങ്ക് അടിസ്ഥാനത്തിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്ന സമയക്രമം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. സമയക്രമം കൃത്യമായി പാലിച്ച് അപേക്ഷകർ ബന്ധപ്പെട്ട കോളേജുകളിൽ ഹാജരാകേണ്ടതാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുൻ ജീവനക്കാരൻ

0
ഇടുക്കി: മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി...

തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ. പള്ളിച്ചൽ ഭാഗത്ത് എക്സൈസ്...

കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

0
പത്തനംതിട്ട : കോന്നി ഗ്രാമപഞ്ചായത്ത് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും കൃഷി ഭവനില്‍...

വിദ്യാര്‍ഥികള്‍ പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരാകണം : മന്ത്രി ആര്‍.ബിന്ദു

0
പന്തളം: പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ...