Wednesday, April 2, 2025 10:22 am

മാതളനാരങ്ങ ആരോഗ്യം സംരക്ഷിക്കുന്നത് ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

വിളർച്ച തടയാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഒരു ഫലമാണ് മാതളനാരങ്ങ. ഇതിന് മറ്റനേകം ഗുണങ്ങളും ഉണ്ടെന്ന കാര്യം അറിയാമോ? മാതളനാരങ്ങ ആരോഗ്യത്തിന് ഏതൊക്കെ രീതിയിൽ പ്രയോജനപ്പെടുന്നുണ്ട് എന്ന് നോക്കാം. Health Benefits Of Pomegranate : മാതളനാരങ്ങ (Pomegranate), അനാർ, എന്നിങ്ങനെ അറിയപ്പെടുന്ന ഈ ഫലവർഗം ഈ അടുത്ത കാലത്തായാണ് നമ്മുടെ ശ്രദ്ധ നേടിയെടുത്തത്. ഏറെ പോഷകങ്ങൾ ഉള്ള ഇത് ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ളതു കൂടിയാണ്. പല രോഗങ്ങൾക്കും ഇത് നല്ല മരുന്നായി കരുതപ്പെടുന്നു. ഇതിൽ ധാരാളം പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സിയുടെ നല്ല ഉറവിടമാണ് ഇത്. അര കപ്പ് മാതള നാരങ്ങ ജ്യൂസിൽ 80 കലോറി,16 ഗ്രാം കാർബോ ഹൈഡ്രേറ്റ്സ്, 3 ഗ്രാം ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫോളേറ്റ് പൊട്ടാസിയം, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമാണ് മാതള നാരങ്ങാ ജ്യൂസ്.

ബിപി
ബിപി കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. സിസ്റ്റോളിക് ബിപി പ്രത്യേകിച്ചും. അതായത് ആദ്യത്തെ ബിപി. 5-10 ശതമാനം വരെ ഇത് കുറയ്ക്കുന്നു. ഇത് രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് രക്തക്കുഴലുകളിലെ ക്ലോട്ടുകളെ മാറ്റുന്നു.നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ട്രൈ ഗ്ലിസറൈഡ് കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഇത് രക്തക്കുഴലിലെ കൊഴുപ്പു കുറയ്ക്കുന്നതിനാല്‍ ഹാര്‍ട്ട് സംബന്ധമായ രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും.

ജ്യൂസ് പോലെ തന്നെ
ജ്യൂസ് പോലെ തന്നെ മാതളനാരകത്തിൻറെ തൊലി, പൂവ്, കായ് എന്നിവയും ഔഷധഗുണമുള്ളത് തന്നെ. മാതളനാരങ്ങയുടെ തൊലി കുറച്ചു ഉണക്കി പൊടിച്ച് തലയിൽ തേയ്ക്കുന്നത് കൊണ്ട് മുടികൊഴിച്ചിൽ നിയന്ത്രിക്കാം. കറുത്ത പാടുകൾ മാറ്റാനും തൊലി ഉപയോഗപ്രദമാണ്.ആന്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ വായിലെ മോശം ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുവാനും മോണകളുടെ ആരോഗ്യത്തിനും ഇവ ഏറെ ഉപകാരപ്രദമാണ്.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍
ടൈപ്പ് 2 പ്രമേഹ രോഗത്തിന് ഇത് നല്ല മരുന്നാണ്. ഇതു കാരണമുണ്ടാകുന്ന അമിത വണ്ണം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതാണ്. പോളിസിസ്റ്റിക് രോഗമുള്ളവര്‍ക്ക് ഇതേറെ നല്ലതാണ്. ഇതു കാരണമുണ്ടാകുന്ന ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് പ്രശ്‌നങ്ങള്‍ക്കും അമിത വണ്ണത്തിനും ഇതേറെ നല്ലതാണ്. ഇതു പോലെ മെനോപോസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇതേറെ ഗുണകരമാണ്. ഇതുപോലെ ക്യാന്‍സര്‍ രോഗത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. പോംഗ്രനേറ്റ് പുരുഷന്മാരില്‍ വരുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കോശങ്ങള്‍ പടരുന്നത് തടയാന്‍ സഹായിക്കുന്നു. വന്‍കുടലിലെ നീര്‍ക്കെട്ട് കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഇതു പോലെ ഇറിട്ടബിള്‍ ബവര്‍ സിന്‍ഡ്രോം പോലുള്ള അവസ്ഥകള്‍ക്ക് ഇത് നല്ലതാണ്. കുട്ടികള്‍ക്ക് വിര ശല്യം മാറാനുളള നല്ലൊരു പരിഹാരമാണ് ഇത്. ഇത് ഏത് പ്രായത്തിലുള്ളവര്‍ക്കും നല്ലൊരു ഫലവര്‍ഗമാണ്.

മുടി കൊഴിച്ചില്‍
ഇതു പോലെ മുടി കൊഴിച്ചില്‍ മാറ്റാന്‍ ഇതേറെ നല്ലതാണ്. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഇതാണ് മാതള ജ്യൂസ് ക്ഷീണം പെട്ടെന്ന് മാറ്റുന്നത്. ഇതു പോലെ ഇതിന് രക്തചംക്രമണം വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്. അനീമിയ പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ ഇതേറെ നല്ലതാണ്. ഇത് രക്തക്കുഴലിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കുന്നു. നമ്മുടെ ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക് മാതള ജ്യൂസ് നല്ലതാണ്. ശ്വാസകോശത്തിന്റെ കഴിവ് വര്‍ദ്ധിപ്പിയ്ക്കുന്നു. കിതപ്പ്, കാലില്‍ നീര്‍ക്കെട്ട് പോലുള്ള ലക്ഷണങ്ങളോടെ വരുന്ന ശ്വാസ കോശ രോഗങ്ങള്‍ക്ക് ഇതേറെ നല്ലതാണ്. മസിലുകളുടെ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. വായില്‍ നിന്നുളള രക്തപ്രവാഹത്തിന് ഇത് നല്ല മരുന്നാണ്. ഇതു പോലെ തന്നെ പല്ലില്‍ അടിഞ്ഞു കൂടുന്ന പ്ലേക്വ് കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് സൗദിയിലേക്ക്

0
റിയാദ്: അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനം വീണ്ടും സൗദിയിലേക്ക് നടത്താൻ...

കോഴഞ്ചേരി പഴയ തെരുവ് ജംഗ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് തകരാറിലായി

0
കോഴഞ്ചേരി : കോഴഞ്ചേരി പഴയ തെരുവ് ജംഗ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ...

ഗുണ്ടൽപേട്ടിൽ നടന്ന വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി

0
മലപ്പുറം: ഗുണ്ടൽപേട്ടിൽ നടന്ന വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മൊറയൂർ അത്തിക്കുന്ന്...

മല്ലപ്പള്ളി ആനിക്കാട് കിണറ്റിൽ അകപ്പെട്ട വൃദ്ധയെ തിരുവല്ല അഗ്നിരക്ഷാസേന രക്ഷിച്ചു

0
മല്ലപ്പള്ളി : കിണറ്റിൽ അകപ്പെട്ട വൃദ്ധയെ തിരുവല്ല അഗ്നിരക്ഷാസേന രക്ഷിച്ചു....