മാതളനാരങ്ങ ആരോഗ്യം സംരക്ഷിക്കുന്നത് ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

വിളർച്ച തടയാൻ സഹായിക്കുന്ന ഏറ്റവും മികച്ച ഒരു ഫലമാണ് മാതളനാരങ്ങ. ഇതിന് മറ്റനേകം ഗുണങ്ങളും ഉണ്ടെന്ന കാര്യം അറിയാമോ? മാതളനാരങ്ങ ആരോഗ്യത്തിന് ഏതൊക്കെ രീതിയിൽ പ്രയോജനപ്പെടുന്നുണ്ട് എന്ന് നോക്കാം. Health Benefits Of Pomegranate : മാതളനാരങ്ങ (Pomegranate), അനാർ, എന്നിങ്ങനെ അറിയപ്പെടുന്ന ഈ ഫലവർഗം ഈ അടുത്ത കാലത്തായാണ് നമ്മുടെ ശ്രദ്ധ നേടിയെടുത്തത്. ഏറെ പോഷകങ്ങൾ ഉള്ള ഇത് ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ളതു കൂടിയാണ്. പല രോഗങ്ങൾക്കും ഇത് നല്ല മരുന്നായി കരുതപ്പെടുന്നു. ഇതിൽ ധാരാളം പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സിയുടെ നല്ല ഉറവിടമാണ് ഇത്. അര കപ്പ് മാതള നാരങ്ങ ജ്യൂസിൽ 80 കലോറി,16 ഗ്രാം കാർബോ ഹൈഡ്രേറ്റ്സ്, 3 ഗ്രാം ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫോളേറ്റ് പൊട്ടാസിയം, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമാണ് മാതള നാരങ്ങാ ജ്യൂസ്.

ബിപി
ബിപി കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. സിസ്റ്റോളിക് ബിപി പ്രത്യേകിച്ചും. അതായത് ആദ്യത്തെ ബിപി. 5-10 ശതമാനം വരെ ഇത് കുറയ്ക്കുന്നു. ഇത് രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് രക്തക്കുഴലുകളിലെ ക്ലോട്ടുകളെ മാറ്റുന്നു.നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ട്രൈ ഗ്ലിസറൈഡ് കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഇത് രക്തക്കുഴലിലെ കൊഴുപ്പു കുറയ്ക്കുന്നതിനാല്‍ ഹാര്‍ട്ട് സംബന്ധമായ രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും.

ജ്യൂസ് പോലെ തന്നെ
ജ്യൂസ് പോലെ തന്നെ മാതളനാരകത്തിൻറെ തൊലി, പൂവ്, കായ് എന്നിവയും ഔഷധഗുണമുള്ളത് തന്നെ. മാതളനാരങ്ങയുടെ തൊലി കുറച്ചു ഉണക്കി പൊടിച്ച് തലയിൽ തേയ്ക്കുന്നത് കൊണ്ട് മുടികൊഴിച്ചിൽ നിയന്ത്രിക്കാം. കറുത്ത പാടുകൾ മാറ്റാനും തൊലി ഉപയോഗപ്രദമാണ്.ആന്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ വായിലെ മോശം ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുവാനും മോണകളുടെ ആരോഗ്യത്തിനും ഇവ ഏറെ ഉപകാരപ്രദമാണ്.

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍
ടൈപ്പ് 2 പ്രമേഹ രോഗത്തിന് ഇത് നല്ല മരുന്നാണ്. ഇതു കാരണമുണ്ടാകുന്ന അമിത വണ്ണം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതാണ്. പോളിസിസ്റ്റിക് രോഗമുള്ളവര്‍ക്ക് ഇതേറെ നല്ലതാണ്. ഇതു കാരണമുണ്ടാകുന്ന ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് പ്രശ്‌നങ്ങള്‍ക്കും അമിത വണ്ണത്തിനും ഇതേറെ നല്ലതാണ്. ഇതു പോലെ മെനോപോസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇതേറെ ഗുണകരമാണ്. ഇതുപോലെ ക്യാന്‍സര്‍ രോഗത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. പോംഗ്രനേറ്റ് പുരുഷന്മാരില്‍ വരുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ കോശങ്ങള്‍ പടരുന്നത് തടയാന്‍ സഹായിക്കുന്നു. വന്‍കുടലിലെ നീര്‍ക്കെട്ട് കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഇതു പോലെ ഇറിട്ടബിള്‍ ബവര്‍ സിന്‍ഡ്രോം പോലുള്ള അവസ്ഥകള്‍ക്ക് ഇത് നല്ലതാണ്. കുട്ടികള്‍ക്ക് വിര ശല്യം മാറാനുളള നല്ലൊരു പരിഹാരമാണ് ഇത്. ഇത് ഏത് പ്രായത്തിലുള്ളവര്‍ക്കും നല്ലൊരു ഫലവര്‍ഗമാണ്.

മുടി കൊഴിച്ചില്‍
ഇതു പോലെ മുടി കൊഴിച്ചില്‍ മാറ്റാന്‍ ഇതേറെ നല്ലതാണ്. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഇതാണ് മാതള ജ്യൂസ് ക്ഷീണം പെട്ടെന്ന് മാറ്റുന്നത്. ഇതു പോലെ ഇതിന് രക്തചംക്രമണം വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്. അനീമിയ പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ ഇതേറെ നല്ലതാണ്. ഇത് രക്തക്കുഴലിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കുന്നു. നമ്മുടെ ശ്വാസകോശ പ്രശ്‌നങ്ങള്‍ക്ക് മാതള ജ്യൂസ് നല്ലതാണ്. ശ്വാസകോശത്തിന്റെ കഴിവ് വര്‍ദ്ധിപ്പിയ്ക്കുന്നു. കിതപ്പ്, കാലില്‍ നീര്‍ക്കെട്ട് പോലുള്ള ലക്ഷണങ്ങളോടെ വരുന്ന ശ്വാസ കോശ രോഗങ്ങള്‍ക്ക് ഇതേറെ നല്ലതാണ്. മസിലുകളുടെ ആരോഗ്യത്തിനും ഇതേറെ നല്ലതാണ്. വായില്‍ നിന്നുളള രക്തപ്രവാഹത്തിന് ഇത് നല്ല മരുന്നാണ്. ഇതു പോലെ തന്നെ പല്ലില്‍ അടിഞ്ഞു കൂടുന്ന പ്ലേക്വ് കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...