കടുവാപേടിയില്‍ പൊന്‍മുടിക്കോട്ട ; തിങ്കളാഴ്ച മുതല്‍ നാട്ടുകാര്‍ അനശ്ചിതകാല സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി: മാസങ്ങളായി കടുവാഭീതിയിലാണ് നന്‍മേനി പഞ്ചായത്തിലെ 23-ാം വാര്‍ഡിലുള്‍പ്പെടുന്ന പൊന്‍മുടിക്കോട്ട പ്രദേശം. കഴിഞ്ഞ ദിവസം പുലി കൂടിയിറങ്ങി ആടിനെ ആക്രമിച്ചതോടെ ജനങ്ങള്‍ കടുത്ത ഭീതിയിലായിരിക്കുകയാണ്. ആറുമാസം മുമ്പാണ് പ്രദേശത്ത് കടുവ സാന്നിധ്യം സ്ഥീരികരിച്ചത്. ഇതിനിടെ ഒരു കടുവയെ ഇവിടെ നിന്ന് വനംവകുപ്പ് പിടികൂടി സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. രണ്ട് കുഞ്ഞുങ്ങളുണ്ടായിരുന്ന അമ്മക്കടുവയായിരുന്നു ഇത്. കുഞ്ഞുങ്ങളെ പിടികൂടാന്‍ ഇതുവരെ കഴിയാത്തതും മറ്റേതെങ്കിലും കടുവകള്‍ക്ക് കൂടി ഇവിടങ്ങളിലെ എസ്റ്റേറ്റുകളില്‍ തമ്പടിച്ചിട്ടുണ്ടോ എന്നുമാണ് ജനങ്ങളുടെ ഭീതി.

പല രാത്രികളിലും പുലിയുടെയും മറ്റു വന്യമൃഗങ്ങളുടെയും കരച്ചില്‍ കേള്‍ക്കാറുണ്ടെന്ന് പ്രദേശവാസികള്‍ സൂചിപ്പിച്ചു. പ്രദേശത്ത് നിന്ന് പത്ത് കിലോമീറ്ററെങ്കിലും മാറിയാണ് കാടുള്ളതെങ്കിലും അടിക്കാട് വൃത്തിയാക്കാതെയും വിളവെടുപ്പ് നടത്താതെയും കിടക്കുന്ന വലിയ എസ്റ്റേറ്റുകളിലും സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലുമാണ് വന്യമൃഗങ്ങള്‍ തമ്പടിച്ചിരിക്കുന്നത്. കടുവ ശല്യം ഏറിയതോടെ വനംവകുപ്പ് പ്രത്യേക ക്യാമ്പ് തന്നെ പൊന്‍മുടിക്കോട്ടയില്‍ ആരംഭിച്ചിരിക്കുകയാണ്. എങ്കിലും സാധാരണ ജീവിതം അന്യമായതോടെ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുകയാണ് നാട്ടുകാര്‍. തിങ്കളാഴ്ച കാപ്പക്കൊല്ലി ടൗണില്‍ പന്തല്‍ കെട്ടി അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹി ഇ.കെ. സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയതോടെയാണ് പൊന്‍മുടിക്കോട്ടക്കാരുടെ ദുരിതം തുടങ്ങുന്നത്. പൊന്‍മുടിക്കോട്ടയിലും പരിസരത്തും കാട്മൂടി കിടക്കുന്ന തോട്ടങ്ങളില്‍ തമ്പടിച്ചിരുന്ന അമ്മക്കടുവ കൂട്ടിയലായതോടെ അധികം പ്രായമെത്താത്ത രണ്ട് കുഞ്ഞുങ്ങള്‍ കൂടി എസ്റ്റേറ്റിലുണ്ടെന്ന് അന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പ്രദേശമാകെ ഭീതിയിലായത്. ഈ സംഭവത്തിന് ശേഷം രാത്രി പോയിട്ട് പകല്‍ പോലും ആളുകള്‍ നടന്നു പോകാനോ പറമ്പില്‍ ജോലി ചെയ്യാനോ കഴിയാതെ ഭീതിയിലാണ്.

കടുവകള്‍ക്ക് പുറമെ കഴിഞ്ഞ ദിവസം പുലിയെ കൂടി കണ്ടതോടെയാണ് ജനങ്ങള്‍ പ്രത്യക്ഷ സമരത്തിന്റെ പാതയിലേക്ക് എത്തിയത്. സ്ഥിരമായി വനംവകുപ്പ് ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും വന്യമൃഗങ്ങളെ പിടികൂടി സ്ഥലത്ത് നിന്ന് മാറ്റാതെ സാധാരണ ജീവിതം പുലരില്ലെന്നും അതിനാല്‍ ജനങ്ങളുടെ പ്രതിഷേധം ന്യായമാണെന്നും വാര്‍ഡ് അംഗം ബിജു എടയനാല്‍ പ്രതികരിച്ചു. കടുവ സാന്നിധ്യമുണ്ടെന്ന് കാണിച്ച് അമ്പലവയല്‍ പോലീസ് പ്രദേശത്ത് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ദിവസവും നൂറുകണക്കിന് സഞ്ചാരികളെത്തുന്ന എടക്കല്‍ ഗുഹയുടെ പരിസരപ്രദേശം കൂടിയാണ് പൊന്‍മുടിക്കോട്ട.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ ആരോപണത്തിൽ ചെയർമാൻ കൂടിയായ സുരേഷ് ഗോപിക്കെതിരെ പരാതി

0
ഡൽഹി: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ ചെയർമാൻ...

നടിയെ ആക്രമിച്ച കേസ് ; ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യഹർജി ഇടക്കാല ഉത്തരവിനായി മാറ്റി

0
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യഹർജി ഹൈക്കോടതി ഇടക്കാല...

അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ

0
കൊച്ചി: അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ....

വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ഡോ.തോമസ് ഐസക്

0
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയം മന്ത്രിസഭ ചർച്ച ചെയ്തോയെന്ന് മുഖ്യമന്ത്രി...