കൂടൽ : പോത്തുപാറ സ്വദേശിയായ പൊന്നച്ചന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആന്റോ ആന്റണി എം.പിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പൊന്നച്ചന്റെ മൃതദ്ദേഹവുമായി കൂടൽ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. പ്രതികളായ ബി ജെ പി പ്രവർത്തകരെ സംരക്ഷിക്കുന്ന നയമാണ് കൂടൽ പോലീസ് സ്വികരിക്കുന്നതെന്ന് ആന്റോ ആന്റണി എംപി ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഒരു കൂട്ടം ബിജെപി പ്രവർത്തകർ പൊന്നച്ചന്റെ വീട് തീ വെച്ചു നശിപ്പിച്ചത്. സംഭവത്തിൽ മാനസിക സംഘർഷം അനുഭവിച്ചിരുന്ന പൊന്നച്ചൻ കൂടൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തി . ഇതിനിടെ പോലീസ് സ്‌റ്റേഷനിൽ പൊന്നച്ചൻ കുഴഞ്ഞു വീണു. ആദ്യം കൂടൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശ്രുശുഷ നൽകി കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പൊന്നച്ചന്റെ ആരോഗ്യ നില വഷളായതിനേ തുടർന്ന് രാത്രിയോടെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. എന്നാല്‍ അവിടെ എത്തിയപ്പോഴേക്കും പൊന്നച്ചൻ മരണത്തിനു കീഴടങ്ങിയിരുന്നു.