പാലിയേക്കര ടോള്‍ വഴി പിരിച്ചെടുത്തത് 800.31 കോടി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ ദേശീയപാതയുടെ നിര്‍മാണ ചെലവിനേക്കാള്‍ 80 കോടിയോളം രൂപ അധികമായി ഇതിനോടകം പിരിച്ചെടുത്തതായി രേഖകള്‍. ടോള്‍ പിരിവിന്റെ കാലാവധി എട്ടു വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് ഈ കണക്കുകള്‍ പുറത്തുവരുന്നത്. 721.21 കോടി രൂപയാണ് പാതയുടെ നിര്‍മാണത്തിനായി ചെലവായതെന്നാണ് ദേശീയപാത അതോറിറ്റിയുടെ രേഖകളില്‍ പറയുന്നത്‌. എന്നാല്‍ 2020 മെയ് മാസം വരെ ടോളായി പിരിച്ചെടുത്തത് 800.31 കോടി രൂപയാണ്.

2012 ഫെബ്രുവരി 9 മുതലാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. ടോള്‍ പിരിവ് ആരംഭിച്ച്‌ എട്ട് വര്‍ഷം പിന്നിടുമ്പോൾ ഓരോ വര്‍ഷവും ശരാശരി ഏകദേശം 100 കോടിയോളം തുക ടോളായി പിരിച്ചെടുത്തു കഴിഞ്ഞു. ദേശീയ പാതയുടെ നിര്‍മാണ ചെലവിന് ആനുപാതികമായ തുക പിരിച്ചുകിട്ടിക്കഴിഞ്ഞാല്‍ പിന്നീട് ടോള്‍ പിരിവില്‍ കുറവ് വരുത്തണമെന്നാണ് നിയമം.

എന്നാല്‍ ഇക്കാര്യം ഇതുവരെ പാലിയേക്കരയില്‍ പ്രാവര്‍ത്തികമായിട്ടില്ല. എട്ട് വര്‍ഷത്തിനിടെ ഇതുവഴി 12 കോടി വാഹനങ്ങളാണ് ടോള്‍ കൊടുത്ത് കടന്നുപോയതെന്നാണ് കണക്കുകള്‍.

2028 വരെയാണ് ഇവിടെ ടോള്‍ പിരിക്കാന്‍ അനുമതിയുള്ളത്. നിലവിലെ രീതിയില്‍ തന്നെ തുടര്‍ന്നാല്‍ വരും വര്‍ഷങ്ങളില്‍ 1200 കോടിയോളം രൂപ കമ്പിനി പിരിച്ചെടുക്കും.

721.21 കോടി മുടക്കി നിര്‍മിച്ച റോഡിന് വേണ്ടി നിര്‍ദ്ദേശിച്ച കാലാവധി വരെ ടോള്‍ പിരിക്കുമ്പോൾ കമ്പിനി ജനങ്ങളില്‍ നിന്ന് ഈടാക്കുക ഏകദേശം 2000 കോടിയോളം രൂപയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...