കോഴിക്കോട് : കൈക്കൂലി കേസില്‍ കോഴിക്കോട് വിജിലന്‍സ് കോടതി കഠിന തടവിന് ശിക്ഷിച്ച ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെ ചിട്ടി ഇന്‍സ്പക്ടര്‍ പി കെ ബീനയെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തു. മന്ത്രി ജി സുധാകരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രജിസ്ട്രേഷന്‍ ഐജിയാണ് സസ്പെന്റ് ചെയ്തത്. അതേസമയം ബീനയുടെ ജാമ്യാപേക്ഷയില്‍ കക്ഷി ചേരണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കും.
2014 ല്‍ ചേവായൂര്‍ ഓഫീസില്‍ സബ് രജിസ്ട്രാര്‍ ആയി ജോലി ചെയ്യവേ കെ എ ബീന ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനായി 5000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. ആധാരം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ 5000 രൂപ മുന്‍കൂട്ടി നല്‍കണമെന്ന് പ്രതി പരാതിക്കാരനെ ഭീക്ഷണിപ്പെടുത്തിയത് ഏറെ ഗൗരവമുള്ളതെന്നും കോടതി കണ്ടെത്തിയിരുന്നു. അഴിമതി നിരോധന നിയമം 111,155 പ്രകാരം 7 വര്‍ഷം തടവും അഞ്ച് ലക്ഷത്തി അയ്യായിരം രൂപയുമായിരുന്നു ശിക്ഷ.





























