Tuesday, April 22, 2025 7:49 am

പൂജ ഖേദ്‌കര്‍ മഹാരാഷ്ട്രയിലെ ഐഎഎസ് പരിശീലനം നിര്‍ത്താൻ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ന്യൂ ഡല്‍ഹി : മഹാരാഷ്ട്രയിലെ വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്‌കറോട് പരിശീലനം നിര്‍ത്തി മടങ്ങാൻ മസൂറിയിലെ ഐഎഎസ് അക്കാദമി ആവശ്യപ്പെട്ടു. ഉടനെ അക്കാദമിയിലേക്ക് മടങ്ങണമെന്നാണ് നിര്‍ദ്ദേശം. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പൂജ ഐഎഎസ് നേടിയതെന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് പരിശീലന കേന്ദ്രത്തിന്റെ തീരുമാനം. ഈ മാസം 23 ന് മുൻപ് പൂജ അക്കാദമിയിൽ ഹാജരാകണം. നിലവിൽ മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ സബ് കളക്ടറാണ് ഇവര്‍. വ്യാജരേഖ ചമച്ചെന്ന ആരോപണത്തിൽ ഇവ‍ര്‍ക്കെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം തുടങ്ങിയിരുന്നു. യുപിഎസ്‍സി നിർദേശപ്രകാരമാണ് അന്വേഷണം. ഇവരുടെ നോൺ- ക്രീമിലെയർ ഒബിസി സർട്ടിഫിക്കറ്റ്, കാഴ്ച വൈകല്യം ഉണ്ടെന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ ആധികാരികത പരിശോധിക്കും. കാഴ്ചാ പരിമിതി ഉൾപ്പെടെ 51% വൈകല്യം ഉണ്ടെന്ന് കാണിച്ച് 2018ലും 2021ലും അഹമ്മദ്നഗർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ നൽകിയ സർട്ടിഫിക്കറ്റിലാണ് പ്രധാന അന്വേഷണം.

എന്നാൽ പൂജാ ഖേദ്‌കറിന് വിഷാദ രോഗവും ഇരു കണ്ണുകൾക്ക് തകരാറും ഉള്ളതായി അഹമ്മദ്നഗർ ജില്ലാ ആശുപത്രി റിപ്പോര്‍ട്ട് നൽകിയതായാണ് വിവരം. ദീർഘദൂര കാഴ്ചയെ ബാധിക്കുന്ന മയോപിക് ഡീജെനറേഷൻ എന്ന തകരാര്‍ ഇവരുടെ ഇരു കണ്ണുകൾക്കുമുണ്ട്. ആശുപത്രിയിലെ സർജൻ ഡോ.സഞ്ജയ് ഗോഖരെയാണ് വിശദമാക്കിയിട്ടുള്ളത്. 51% വൈകല്യമാണ് ഉദ്യോഗസ്ഥയ്ക്കുള്ളത്. ജില്ലാ കളക്ടർ എസ്.സലിമാത്തിനാണ് മെഡിക്കൽ റിപ്പോർട്ട് നൽകിയിട്ടുള്ളതെന്നാണ് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. സിവിൽ സർവീസ് പ്രൊബേഷണറി ഓഫീസറായ പൂജാ ഖേഡ്കർ നിയമന മുൻ​ഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമെന്നാണ് പ്രധാന ആരോപണം. സിവിൽ സർവീസിൽ ഇളവുകൾ ലഭിക്കുന്നതിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന് കാഴ്ച വൈകല്യമുണ്ടെന്ന് അവകാശപ്പെട്ട് നൽകിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ആരോപണം. ഭിന്നശേഷി സ്ഥിരീകരിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകാൻ നേരത്തെ ആറ് തവണ ആവശ്യപ്പെട്ടിട്ടും ഇവർ ഹാജരായിരുന്നില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എൻജിനീയറിങ്​, ഫാർമസി പ്രവേശന കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷകൾക്ക്​ തുടക്കം

0
തിരുവനന്തപുരം : സംസ്ഥാന എൻജിനീയറിങ്​, ഫാർമസി പ്രവേശന കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷകൾക്ക്​ ബുധനാഴ്ച...

18 കി​ലോ തി​മിം​ഗ​ല ഛർ​ദ്ദിൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ വ​നം വ​കു​പ്പ് അ​റ​സ്റ്റ് ചെ​യ്തു

0
കോ​യ​മ്പ​ത്തൂ​ർ: 18 കി​ലോ തി​മിം​ഗ​ല ഛർ​ദ്ദിൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നു​പേ​രെ വ​നം...

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ഇ​ത്ത​വ​ണ ആ​രെ ഗോ​ദ​യി​ലി​റ​ക്കു​മെ​ന്ന ച​ർ​ച്ച സ​ജീ​വം

0
മ​ല​പ്പു​റം : നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എം ഇ​ത്ത​വ​ണ ആ​രെ ഗോ​ദ​യി​ലി​റ​ക്കു​മെ​ന്ന ച​ർ​ച്ച...

പി.​വി. അ​ൻ​വ​റി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ വ​ഴി തേ​ടി കോ​ൺ​ഗ്ര​സ്

0
മ​ല​പ്പു​റം : നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മു​മ്പ് യു.​ഡി.​എ​ഫ്​ പ്ര​വേ​ശ​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ...