ഉമ്മൻചാണ്ടി സ്മൃതി സമ്മേളനം ജൂലൈ 18 (വ്യാഴാഴ്ച്ച)

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 18- വ്യാഴാഴ്ച്ച നടക്കും. സ്മൃതി സമ്മേളനം, പുഷ്‌പാർച്ചന തുടങ്ങി വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. രാവിലെ 10- മണിക്ക് പത്തനംതിട്ട രാജീവ് ഭവനിൽ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുമ്പിൽ പുഷ്‌പാർച്ചന നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാജീവ്ഭവൻ ഓഡിറ്റോറിയത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സ്മൃതി സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പ്രൊഫ.പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്യും.

രാഷ്ടീയ കാര്യസമിതി അംഗം ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും.
കെ.പി.സി.സി, ഡി.സി.സി പോഷക സംഘടനാ നേതാക്കൾ പ്രസംഗിക്കും.
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം, വാർഡ്, ബൂത്ത് , പോഷക സംഘടനാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന, സർവ്വമത പ്രാർത്ഥന, അനുസ്മരണ സമ്മേനങ്ങൾ, വിവിധ സേവന പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...