കാഞ്ചൻജംഗ ട്രെയിനപകടം : സംഭവിക്കാൻ കാത്തിരുന്നതെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ബം​ഗാളിലുണ്ടായ ട്രെയിനപകടം സംഭവിക്കാൻ കാത്തിരിക്കുകയായിരുന്നെന്ന് റെയിൽവേ സുരക്ഷാ കമ്മീഷണർ. ഒന്നിലധികം തലങ്ങളിലുള്ള വീഴ്ചകൾ അന്വേഷണത്തിൽ കണ്ടെത്തി. ഓട്ടോമാറ്റിക് സിഗ്നൽ സോണുകളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിലെ പാളിച്ചകളും ലോക്കോ പൈലറ്റുമാരുടെയും സ്റ്റേഷൻ മാസ്റ്റർമാരുടെയും അപര്യാപ്തമായ കൗൺസിലിങുമാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ട്. ഓട്ടോമാറ്റിക് ട്രെയിൻ- പ്രൊട്ടക്ഷൻ സിസ്റ്റം നടപ്പിലാക്കാനും റെയിൽവേ സുരക്ഷാ കമ്മീഷണർ ശിപാർശ ചെയ്തു. ഗുഡ്‌സ് ട്രെയിനിൻ്റെ ലോക്കോ പൈലറ്റടക്കം 10 പേരാണ് ജൂൺ 17ന് നടന്ന അപകടത്തിൽ മരണപ്പെട്ടത്. അഗർത്തലയിൽ നിന്നുള്ള 13174 കാഞ്ചൻജംഗ എക്‌സ്പ്രസ് ന്യൂ ജൽപായ്ഗുരി സ്റ്റേഷന് സമീപം രംഗപാണിയിൽ വെച്ച് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.

തകരാറുള്ള സിഗ്നലുകൾ മറികടക്കുന്നതുമായി ബന്ധപ്പെട്ട് ടി/എ 912 എന്ന രേഖ ഗുഡ്‌സ് ട്രെയിനിൻ്റെ ലോക്കോ പൈലറ്റിന് നൽകിയതായി റെയിൽവേ സുരക്ഷാ കമ്മീഷണർ(സി.ആർ.എസ്) പറഞ്ഞു. എന്നാൽ സിഗ്നൽ മറികടക്കുമ്പോൾ ട്രെയിൻ ഡ്രൈവർ പിന്തുടരേണ്ട വേഗതയെ കുറിച്ച് പേപ്പർ അതോറിറ്റി പരാമർശിച്ചിട്ടില്ല. റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇത്തരം ഒരു രേഖ നൽകുമ്പോൾ, ലോക്കോ പൈലറ്റ് 10 കിലോമീറ്റർ വേഗതയിൽ ചുവപ്പ് സിഗ്നലിനെ സമീപിക്കേണ്ടതുണ്ട്. പകൽ സമയത്ത് ഒരു മിനിറ്റും രാത്രിയിൽ 2 മിനിറ്റും സിഗ്നലിൽ കാത്തിരിക്കുകയും വേണം. സിഗ്‌നലുകൾ തകരാറിലായത് മുതൽ അപകടം സംഭവിക്കുന്നതുവരെ സെക്ഷനിൽ ഈ രണ്ട് ട്രെയിനുകൾക്ക് പുറമേ മറ്റ് അഞ്ച് ട്രെയിനുകൾ പ്രവേശിച്ചതായി സി.ആർ.എസ് അന്വേഷണത്തിൽ കണ്ടെത്തി. കാഞ്ചൻജംഗ എക്‌സ്പ്രസ് മാത്രമാണ് മണിക്കൂറിൽ പരമാവധി 15 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയും ഓരോ തകരാറുള്ള സിഗ്നലിലും ഒരു മിനിറ്റ് നിർത്തുകയും ചെയ്തത്. അപകടത്തിൽപ്പെട്ട ഗുഡ്‌സ് ട്രെയിൻ ഉൾപ്പെടെ ബാക്കിയുള്ള ആറ് ട്രെയിനുകൾ ഈ മാനദണ്ഡം പാലിച്ചില്ലെന്നും സി.ആർ.എസ് പറഞ്ഞു.

ഓട്ടോമാറ്റിക് സിഗ്നലിംഗ് പ്രദേശത്തുള്ള ട്രെയിൻ പ്രവർത്തനത്തെക്കുറിച്ച് ലോക്കോ പൈലറ്റുമാർക്കും സ്റ്റേഷൻ മാസ്റ്റർമാർക്കും വേണ്ടത്ര കൗൺസിലിംഗ് നൽകിയില്ലെന്ന് സി.ആർ.എസ് പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അപകടകരമാം വി​ധം 208 സിഗ്നൽ പാസിങ് കേസുകൾ സംഭവിച്ചു. ഇതിൽ 12 എണ്ണം കൂട്ടിയിടിക്കലിന് കാരണമായി. ഇത് റെയിൽവേ സ്വീകരിച്ച പ്രതിരോധ നടപടികളുടെ പരിമിതികൾ എടുത്തുകാണിക്കുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...