തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന് കോവിഡ് ബാധിച്ചു മരിച്ചു. മണികണ്ഠന് (72) ആണ് മരിച്ചത്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിച്ചു. ഒന്നര വര്‍ഷമായി വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയായിരുന്നു മണികണ്ഠന്.
അതേസമയം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. 218 തടവുകാര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.