തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ മൂന്ന് തടവുകാര്‍ക്ക് കൂടി മര്‍ദനമേറ്റതായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ റിപ്പോര്‍ട്ട്. ഇവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കമ്മിഷണറോട് ഹൈക്കോടതി നിര്‍ദേശിച്ചു.
ശ്യം ശിവന്‍, ഉണ്ണിക്കുട്ടന്‍, ഷിനു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മര്‍ദനമേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കെവിന്‍ കേസ് പ്രതി ടിറ്റു ജെറോമിന് മര്‍ദനമേറ്റിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കി. സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് ജെറോം നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം മജിസ്ട്രേറ്റ് കോടതി ടിറ്റുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.