തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും, ഈ ഇടയ്ക്ക് തമിഴ്നാട് സ്വദേശി ജാഹിര്‍ ഹുസൈന്‍ എന്ന പ്രതി രക്ഷപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ചുറ്റുമതില്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇരുമ്പു വേലി സ്ഥാപിക്കാന്‍ ജയില്‍ ഡി.ജി.പിയുടെ അടിയന്തര നിര്‍ദേശം.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിക്കടുത്ത് 20 മീറ്റര്‍ ദൂരത്തിലേ ചുറ്റുമതില്‍ ഇല്ലാതുള്ളൂ. ഇവിടെ വളരെ ഉയരത്തില്‍ ഇരുബുവേലി കെട്ടാനാണ് തീരുമാനം. സംസ്ഥാനത്തെ ഏറ്റവും വലിയ ജയിലായ പൂജപ്പുരയിലെ ചെറിയ പിഴവുകള്‍ പോലും അടയ്ക്കാനാണ് ജയില്‍ വകുപ്പിന്റെ നീക്കം.