ഉഴവൂർ: ഉഴവൂരിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ സൗമ്യതയുടെ മുഖമായ കെജിആറ് എന്ന കെ.ജി. രാഘവൻ (79) കൂനംമാക്കീലിന് പൂൽപ്പാറ ദേശം വിടനൽകി. ബുധനാഴ്ച ഉച്ചയോടെ വീടിന് സമീപം കുഴഞ്ഞ് വീണ കെജിആറിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ ആണ് പൂൽപ്പാറയിലെ വസതിയിൽ എത്തിച്ചത്. ഉഴവൂരിൽ കൂനംമാക്കീൽ കെ.ജി രാഘവൻ സാർ എന്ന കെ.ജി ആർ സിപിഐഎമ്മിന്റെ സൗമ്യ മുഖമായിരുന്നു. ഇടക്കോലി, അരീക്കര പാറത്തോട് എസ്.എൻ സ്കൂൾ, നെല്ലിയാനി സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ആരംഭിച്ചു.
അദ്ധ്യാപക ജോലിയോടെപ്പം സിപിഐഎം അനുഭാവ അദ്ധ്യാപക സംഘടന പ്രവർത്തനം, ഉഴവുർ ലോക്കൽകമ്മിറ്റി സെക്രട്ടറി, ലോക്കൽകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ലോക്കൽ കമ്മിറ്റി ഉഴവൂരിൽ കേരള കർഷക സംഘം രൂപീകരിക്കുവാൻ ചുമതല നൽകി എന്താണ്ട് മുപ്പത് വർഷലധികമായി കേരള കർഷകസംഘം ഉഴവൂർ മേഖല കമ്മിറ്റി ഭാരവാഹി, ഏരിയ കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തനം. കൂടാതെ പുരോഗമന കാലാസാഹത്യസംഘം, വാർഡ് തല ജനകീയ കമ്മിറ്റി, കാർഷിക വികസന സമിതി അംഗം, ഉഴവൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ തൻ്റെ പ്രവർത്തന സംഘടന മികവ് ഉജ്ജ്വലമാക്കി. കഴിഞ്ഞ രണ്ട് വർഷത്തിന് മുമ്പ് വാർദ്ധക്യ സഹജമായ കാരണങ്ങളാൽ ഭാരവാഹി ഉത്തരവാദിത്വം മാറ്റണമെന്ന് കെജിആർ ആവശ്യപ്പെട്ടതിനാൽ പാർട്ടി ഭാരവാഹി ചുമതലകളിൽ നിന്ന് മാറ്റി അംഗമായി തുടരുവാൻ അനുമതി നൽകി എന്നിരുന്നാലും സംഘടന പരിപാടികളിൽ സജീവമായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടിൽ എത്തിച്ച് ഭൗതിക ശരീരത്തീൽ സിപിഐഎം ഉഴവൂർ ലോക്കൽകമ്മിറ്റി സെക്രട്ടറി ഇൻചാർജ് ടി.ഓ അനൂപ്, ലോക്കൽകമ്മിറ്റി നേതാക്കളായ കെ.വി വിജയൻ, എം.എൻ ശ്രീകുമാർ, ഷെറി മാത്യു, സജിമോൻ കുര്യാക്കോസ്, കേരള കർഷകസംഘം പാലാ ഏരിയ ജോയിന്റ് സെക്രട്ടറി എബ്രാഹം സിറിയക്ക് എന്നിവർ ചേർന്ന് പാർട്ടി പതാക പുതപ്പിച്ച് ആദരവ് നൽകി. സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ലാലിച്ചൻ ജോർജ്ജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.വി സുനിൽ, കെ.ജയകൃഷണൻ, സജേഷ് ശശി, സിപിഐ എം പാലാ ഏരിയ സെക്രട്ടറി പി.എം ജോസഫ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ, വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാമചന്ദ്രൻ താഴിപ്ലാക്കീൽ, രാജു ജോൺ ചീറ്റേടത്ത്, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചൻ, കേരള കർഷക സംഘം നേതാക്കളായ ആർ.ടി മധുസൂദനൻ, അനീൽ മത്തായി, പി.ജെ വർഗീസ്, വി.ജി വിജയകുമാർ, പുരോഗമന കാലാസാഹത്യസംഘം നേതാക്കളായ അഡ്വ .വി.ജി വേണുഗോപാൽ, ജീസ്,ടി.ആർ വേണുഗോപാൽ, മറ്റ് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു സംസ്കാരം നടത്തി.