കോട്ടയം: പൂഞ്ഞാറില്‍ ഷോണ്‍ ജോര്‍ജിന് ലീഡ് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. പടിപടിയായുള്ള മുന്നേറ്റമാണ് ഷോണ്‍ ജോര്‍ജ് കാഴ്ചവെച്ചത്. ആദ്യം മൂന്നാം സ്ഥാനത്ത് ആയിരുന്നുവെങ്കിലും, പിന്നീട് രണ്ടാം സ്ഥാനത്തേക്കും നിലവില്‍ ഒന്നാം സ്ഥാനത്തും ലീഡ് ചെയ്യുകയാണ് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്.
പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ പി.സി ജോര്‍ജിന് പിന്‍ഗാമിയാകാനുള്ള ഒരുക്കമായാണ് ഷോണ്‍ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം വിലയിരുത്തപ്പെടുന്നത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ 20 വര്‍ഷമായി തുടരുന്ന പൊതു പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം മക്കള്‍ രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്ന് ഷോണ്‍ ജോര്‍ജ് പറയുന്നത്.