മീനച്ചില്‍ പഞ്ചായത്തില്‍ 8 സീറ്റുകളുമായി ഇടതുമുന്നണി ഭരണം പിടിച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ: മീനച്ചില്‍ പഞ്ചായത്തില്‍ 8 സീറ്റുകളുമായി ഇടതുമുന്നണി ഭരണം പിടിച്ചു. 3 സീറ്റുകള്‍ മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. 2 സീറ്റുകളില്‍ ബിജെപിയാണ്. 5 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് പഞ്ചായത്തില്‍ വട്ടപ്പൂജ്യമായി.

ഇടതുമുന്നണിക്ക് ലഭിച്ച 8 സീറ്റുകളില്‍ 4 -ഉം സിപിഎമ്മിനാണ്. കേരള കോണ്‍ഗ്രസ് – എമ്മിന് 3 സീറ്റ് മാത്രമാണ് ലഭിച്ചത്. ഒരു സീറ്റ് സിപിഐയ്ക്കാണ്.

കേരള കോണ്‍ഗ്രസ് – എമ്മിലെ ഗ്രൂപ്പ് പോര് അവരുടെ സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് കാരണമായിട്ടുണ്ട്. 7 സീറ്റുകളില്‍ മത്സരിച്ചിടത്താണ് 3 -ല്‍ വിജയിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാതൃസംഘടനയില്‍ തിരിച്ചെത്തിയ കേരള കോണ്‍ഗ്രസ് – എമ്മിലെ വിമത വിഭാഗം നാലിടത്ത് മത്സരിച്ചതില്‍ രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് റെനി ബിജോയി പരാജയപ്പെട്ട പ്രഗല്‍ഭരില്‍ ഉള്‍പ്പെടുന്നു. ജോയി കുഴിപ്പാല, സോജോ പൂവത്താനി, ബിജു തുണ്ടിയില്‍ എന്നിവര്‍ വിജയിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

ഇതോടെ സിപിഎമ്മിലെ മുതിര്‍ന്ന നേതാവും ഏരിയാ കമ്മറ്റി അംഗവുമായ ജോയി കുഴിപ്പാല ആദ്യ ടേമില്‍ പഞ്ചായത്ത് പ്രസിഡന്‍റാകാനാണ് സാധ്യത. രണ്ടാം ടേമില്‍ കേരള കോണ്‍ഗ്രസിലെ സാജോ പൂവത്താനിക്കാണ് സാധ്യത. കഴിഞ്ഞ തവണ 4 സീറ്റുണ്ടായിരുന്ന ബിജെപി ഇത്തവണ 2 ആയി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...