4 കോര്‍പറേഷനുകളിലും 38 മുന്‍സിപാലിറ്റികളിലും 10 ജില്ലാ പഞ്ചായത്തുകളിലും 104 ബ്ലോക് പഞ്ചായത്തുകളിലും 476 ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരുമ്പോള്‍ എല്‍ഡിഎഫ് മുന്നില്‍. 4 കോര്‍പറേഷനുകളിലും 38 മുന്‍സിപാലിറ്റികളിലും 10 ജില്ലാ പഞ്ചായത്തുകളിലും 104 ബ്ലോക് പഞ്ചായത്തുകളിലും 476 ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നിലാണ്.

2 കോര്‍പ്പറേഷനുകളിലും 39 മുന്‍സിപാലിറ്റികളിലും 4 ജില്ലാ പഞ്ചായത്തിലും 47 ബ്ലോക് പഞ്ചായത്തിലും 377 ഗ്രാമപഞ്ചായത്തിലും യുഡിഎഫ് മുന്നിലാണ്.

എന്‍ഡിഎ 24 പഞ്ചായത്തിലും 1 ബ്ലോക്കിലും 2 മുന്‍സിപാലിറ്റിയിലും മുന്നിലാണ്.

*കൂത്താട്ടുകുളം നഗരസഭ എല്‍ഡിഎഫിന് ആകെ 25 സീറ്റില്‍ എല്‍ഡിഎഫ് 13, യുഡിഎഫ് 11, സ്വതന്ത്രന്‍ 1

*പാലാ കോര്‍പ്പറേഷനില്‍ ഫലം വന്ന 7 വാര്‍ഡിലും എല്‍ഡിഎഫ് ജയിച്ചു

* തൃശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി നോതാവ് ബി ഗോപാലകൃഷ്ണന്‍ തോറ്റു

* കോഴിക്കോടും കൊച്ചിയിലും യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥി തോറ്റു. കോഴിക്കോട് ഡോ. അജിതയും കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ വേണുഗോപാലുമാണ് തോറ്റത്.

* ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി LDF ഭരണം ഉറപ്പിച്ചു

*പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ വാര്‍ഡില്‍ എല്‍ഡിഎഫ് വിജയിച്ചു

* ആലപ്പുഴ ജില്ലാപഞ്ചായത്തില്‍ എല്‍ഡിഎഫ്: 14, യുഡിഎഫ്: 4, എന്‍ഡിഎ : 1
*ഒഞ്ചിയം പഞ്ചായത്തില്‍ മൂന്ന് വാര്‍ഡുകളില്‍ സി പി ഐ എം ജയം രണ്ട്, മൂന്ന് വാര്‍ഡുകള്‍ ആര്‍എംപിയില്‍ നിന്ന് തിരിച്ചു പിടിച്ചു

* ചങ്ങനാശ്ശേരിയില്‍ എല്‍ഡിഎഫ് മുന്നിലാണ്.

*ചാവക്കാട് നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി

* ആലപ്പുഴ നഗരസഭയില്‍ 13 ഇടത്തും എല്‍ഡിഎഫ് മുന്നില്‍. യുഡിഎഫിന് ഒരു സീറ്റിലും ലീഡ് ഇല്ല

* കോട്ടയം ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്നിലാണ്.

* പത്തനംതിട്ട നഗരസഭ 1, 2, 3, വാര്‍ഡുകള്‍ എല്‍ ഡി എഫ് വിജയിച്ചു

* വയനാട് ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫ് മുന്നില്‍

* ഫറോക്ക് നഗരസഭയില്‍ 2, 3 , 4, 5 ഡിവിഷനുകളില്‍ എല്‍ഡിഎഫിന് ജയം .

*ചോറോട് പഞ്ചായത്തില്‍ നാലു വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയം

*കൂത്താട്ടുകുളം നഗരസഭ എല്‍ഡിഎഫ് 7സീറ്റിലും യുഡിഎഫ് 9സീറ്റിലും വിജയിച്ചു.9സീറ്റില്‍ ഫലം അറിയാനുണ്ട്

*കായംകുളത്ത്​ എല്‍ഡിഎഫിന്​ ജയം. കായംകുളം നഗരസഭ വാര്‍ഡ് 24 ല്‍ വ്യാപാരി നേതാവ് നുജുമുദീന്‍ ആലുംമൂട്ടില്‍ തോറ്റു. എല്‍ഡിഎഫ് സ്വതന്ത്ര ഷാമില അനിമോന്‍ വിജയിച്ചു

*താനൂര്‍ നഗരസഭയില്‍ 21-ാം ഡിവിഷനില്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. എല്‍ഡിഎഫിലെ ഇ കുമാരിയാണ് ജയിച്ചത്

*തിരുവള്ളൂര്‍ പഞ്ചായത്തില്‍ യു ഡി എഫിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് തോല്‍വി. എല്‍ഡിഎഫിലെ ഹംസ വിജയിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...