ഇടുക്കി: ഉറങ്ങിക്കിടന്ന പിതാവിനെ മകന്‍ വാക്കത്തിക്ക് വെട്ടി കൊല്ലാന്‍ ശ്രമിച്ചതായി പരാതി. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് അന്‍പത്തിയഞ്ചുകാരനായ സോളമനെ മകന്‍ ജയപ്രകാശ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മകന്‍ ജയപ്രകാശിനായി പോലീസ് അന്വേഷണം തുടങ്ങി.
പൂപ്പാറ ഗാന്ധിനഗര്‍ കോളനിയിലെ വീടിനോട് ചേര്‍ന്ന കൃഷിയിടത്തിലെ ഷെഡില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ സോളമനെ മകന്‍ ജയപ്രകാശ് മദ്യപിച്ചെത്തി വെട്ടി പരുക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ആക്രമണത്തില്‍ തലയ്ക്കും കൈക്കും കാലിനും മുറിവേറ്റു. ബഹളം കേട്ട് ബന്ധുക്കള്‍ ഓടിയെത്തിയതിനാലാണ് രക്ഷപെട്ടത്. തുടര്‍ന്ന് സോളമന്‍ തേനി മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി.