വത്തിക്കാനിലെ ജനങ്ങൾക്ക് മുന്നിലെത്തി മാർപാപ്പ

For full experience, Download our mobile application:
Get it on Google Play

സെന്റ് പീറ്റേഴ്സ് സ്ക്വയർ : ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയശേഷം വത്തിക്കാനിലെ ജനങ്ങൾക്ക് മുന്നിലെത്തി മാർപാപ്പ. വീൽചെയറിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയ മാർപാപ്പയുടെ സാന്നിധ്യത്തിൽ കുർബാനയും നടന്നു. അപ്രതീക്ഷിതമായി മാർപാപ്പയെ കാണാനായതിലെ സന്തോഷം പങ്കുവെച്ച് വിശ്വാസികൾ. മൂക്കിന് താഴെയായി ഓക്സിജൻ ട്യൂബുമായായാണ് ഫ്രാൻസിസ് മാർപ്പാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ എത്തിയത്. മികച്ച ഞായറാഴ്ച എല്ലാർക്കും ആശംസിക്കുന്നതായും എല്ലാവർക്കും നന്ദി പറയുന്നതായി മാർപ്പാപ്പ പ്രതികരിച്ചു. മാർച്ച് 23ന് ആശുപത്രി വിട്ട 88കാരനായ ഫ്രാൻസിസ് മാർപ്പാപ്പ നേരത്തെ മുറിയിലെ ജനലിന് അടുത്തെത്തി വിശ്വാസികളെ ആശീർവദിച്ചിരുന്നു. തന്റെ വസതിയിൽ രണ്ട് മാസത്തെ വിശ്രമം മാർപ്പാപ്പയ്ക്ക് വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. വെള്ളിയാഴ്ച മാർപ്പാപ്പയുടെ ആരോഗ്യ സ്ഥിതിയിൽ മാറ്റമുള്ളതിനാൽ ജോലികളിൽ തുടരുമെന്ന് വത്തിക്കാൻ വിശദമാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൈലപ്രയില്‍ ഉമ്മന്‍ ചാണ്ടി ചരമവാര്‍ഷിക ദിനാചരണം നടത്തി

0
മൈലപ്ര : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മൂന്നാം ചരമ...

കുമ്പഴ പാലത്തിന് സമീപം പാതയോരത്ത് അപകടകരമായി മരക്കുറ്റികള്‍

0
കുമ്പഴ : പുനലൂര്‍ - മൂവാറ്റുപുഴ ഹൈവേയില്‍ കുമ്പഴ പാലത്തിന്...

ഒഴിവുകൾ നൂറിലേറെയുണ്ടായിട്ടും നിയമനം നൽകാതെ ജല അതോറിറ്റി

0
മലപ്പുറം : കുടിവെള്ള വിതരണ രംഗത്ത് മേൽനോട്ടത്തിന് ആളില്ലാതെ ജല...

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരന്റെ മരണം ; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ...

0
കണ്ണൂർ: പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ ദേവാൻഷ്...