ഗസ്സയിലെ വെടിനിർത്തലിനായി താൻ യാചിക്കുകയാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ

For full experience, Download our mobile application:
Get it on Google Play

വത്തിക്കാൻസിറ്റി: ഗസ്സയിലെ വെടിനിർത്തലിനായി താൻ യാചിക്കുകയാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിലും പട്ടിണി മൂലവും നിരവധി പേർ മരിക്കുന്നതിനിടെയാണ് സമാധാനത്തിനായി അഭ്യർഥിച്ച് മാർപാപ്പ രംഗത്തെത്തിയിരിക്കുന്നത്. സുസ്ഥിരമായ വെടിനിർത്തലിനായി താൻ യാചിക്കുകയാണ്. മാനുഷികമായ സഹായം സുഗമമായി ഗസ്സയിലെത്തണം. മനുഷ്യവകാശ നിയമങ്ങൾ പൂർണമായും ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആളുകൾക്ക് കൂട്ടത്തോടെ ശിക്ഷ നൽകുന്നത് ഒഴിവാക്കണം. നിർബന്ധിതമായി കൂടിയൊഴിപ്പിക്കുന്നതിൽ നിന്നും ഇസ്രായേൽ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വത്തിക്കാനിൽ ​ഗസ്സയി​ലെ വെടിനിർത്തൽ ആഹ്വാനം ചെയ്ത് കൊണ്ട് മാർപ്പാപ്പ നടത്തിയ പ്രസംഗം ആളുകളുടെ കരഘോഷം മൂലം രണ്ട് തവണ നിർത്തേണ്ടി വന്നിരുന്നു. മാർപാപ്പയുടെ വാക്കുകൾക്ക് വലിയ പിന്തുണയാണ് വത്തിക്കാനിൽ നിന്നും ഉണ്ടായത്. അതേസമയം ഗ​സ്സ ഖാ​ൻ യൂ​നി​സി​ലെ അ​ൽ നാ​സ​ർ ആ​ശു​പ​ത്രി ആക്ര​മി​ച്ച് അഞ്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം 20 പേ​രെ കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. റോ​യി​ട്ടേ​ഴ്സ് വാ​ർ​ത്ത ഏ​ജ​ൻ​സി​യു​ടെ ഫോ​ട്ടോ ജേ​ണ​ലി​സ്റ്റ് ഹു​സ്സാം അ​ൽ മ​സ്‍രി, അ​ൽ ജ​സീ​റ ഫോ​ട്ടോ ജേ​ണ​ലി​സ്റ്റ് മു​ഹ​മ്മ​ദ് സ​ലാ​മ, അ​സോ​സി​യേ​റ്റ​ഡ് അടക്കം പ്ര​സ് വി​വി​ധ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വാ​ർ​ത്ത ന​ൽ​കി​യി​രു​ന്ന മ​റി​യം അ​ബൂ ദ​ഖ, എ​ൻ.​ബി.​സി നെ​റ്റ്‍വ​ർ​ക്ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മു​ആ​സ് അ​ബൂ​താ​ഹ, ഖുദ്സ് ഫീഡ് റിപ്പോർട്ടർ അഹ്മദ് അബൂ അസീസ് എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട മാധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...