പത്തനംതിട്ട : കോന്നി വകയാർ ആസ്ഥാനമായ പോപ്പുലർ ഫിനാൻസ് ഉടമകളുടെ നിക്ഷേപ തട്ടിപ്പ് കേന്ദ്ര ഏജൻസിക്ക് കൈമാറിയേക്കും. ഇതു സംബന്ധിച്ച് പത്തനംതിട്ട പോലീസ് മേധാവി കെ ജി സൈമൺ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു.
തൊണ്ണൂറ് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് പോലീസെന്ന് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഐ ജി ഹർഷിത അട്ടല്ലുരി പറഞ്ഞു.
പോപ്പുലർ കേസ് പ്രതികളായ റോയ് ഡാനിയേൽ, പ്രഭ, റീനു, റീബ എന്നിവരെ ഐജിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.