Saturday, April 19, 2025 3:38 pm

പോപ്പുലർ സാമ്പത്തിക തട്ടിപ്പ് : അന്വേഷണം വേഗത്തിൽ ഏറ്റെടുക്കണം , സിബിഐക്ക് കേരളാ പോലീസിന്റെ കത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലർ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം വേഗത്തിൽ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐക്ക് കേരളാ പോലീസിന്റെ കത്ത്. കത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി ഉത്തരവിട്ടിട്ട് ഒരു മാസം കഴിഞ്ഞു. കേരളത്തെ ഞെട്ടിച്ച വമ്പൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കേരള പോലീസിന്റെ അന്വേഷണ അപ്രസക്തമായതാണ്. എന്നാൽ നാളിതു വരെ കേസ് സിബിഐ ഏറ്റെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ തന്നെ സിബിഐ ഡയറക്ടര്‍ക്ക് കത്തയച്ചത്. നിക്ഷേപകരുടെ ആശങ്കയും പോലീസ് നേരിടുന്ന വെല്ലുവിളികളും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. 2000 കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് നടന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം തന്നെ വേണമെന്ന് സംസ്ഥാന സർക്കാരും പല തവണ ആവർത്തിച്ചതാണ്.

സാമ്പത്തിക കുറ്റാന്വേഷണത്തിൽ മികവ് പുലർത്തിയിട്ടുള്ളവരെ അന്വേഷണം ഏൽപ്പിക്കാനാണ് സിബിഐ ആലോചന എന്നാണ് വിവരം. അതേസമയം പത്തനംതിട്ട ജില്ലയിലെ മൂഴിയാർ പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളിൽ പ്രതികളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിൽ റിമാന്റ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കോടതി ഇത് സ്വീകരിച്ചില്ല. കേസ് സിബിഐ കേസ് ഏറ്റെടുത്തെന്നും അന്വേഷണ പരിധിയിലാണെന്ന് പ്രതി ഭാഗം വക്കീൽ വാദിച്ചു. എന്നാൽ കോടതിയെ പ്രതിഭാഗം വക്കീൽ തെറ്റിധരിപ്പിച്ചതാണെന്ന് മൂഴിയാർ പോലീസ്  അഭ്യന്തര വകുപ്പിനെയും അറിയിച്ചു. സിബിഐ കേസ് ഏറ്റെടുക്കുന്നതിലെ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പപ് പോലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതും നിർത്തിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം-സിപിഐ മത്സരം ; രാമങ്കരിയിൽ കോൺഗ്രസ് പിന്തുണയോടെ രമ്യ വിജയിച്ചു

0
ആലപ്പുഴ : രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന സിപിഎം-സിപിഐ മത്സരത്തിൽ...

തലവൂര്‍ മഞ്ഞക്കാല ട്രിനിറ്റി മാർത്തോമ്മാ ഇടവകയില്‍ ഈസ്റ്റർ ഗാനസന്ധ്യ ഞായറാഴ്ച വൈകിട്ട്

0
കൊട്ടാരക്കര : തലവൂര്‍ മഞ്ഞക്കാല ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ പ്ലാറ്റിനം...

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട ; രണ്ട് പേരെ ബസില്‍ നിന്ന് പിടികൂടി

0
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന...

കോന്നി ആനക്കൂട്ടിലെ കുട്ടിയുടെ അപകട മരണം വനം വകുപ്പ് അനാസ്ഥയുടെ രക്തസാക്ഷിത്വം : ഡിസിസി...

0
പത്തനംതിട്ട : കുടുംബത്തോടൊപ്പം അവധിക്കാലം ചിലവിടാൻ കോന്നി ആനക്കൂട്ടിൽ എത്തിയ...