പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളായ റോയി ഡാനിയേൽ , ഭാര്യ പ്രഭ, മക്കളായ റീനു, റിയ , റീബ എന്നിവരുടെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹൈക്കോടതി ഒക്ടോബർ ആറാം തീയതിയിലേക്ക് കേസ് മാറ്റി വെച്ചു .
പോപ്പുലര്‍ ഫിനാന്‍സ് പ്രതികളുടെ ജാമ്യത്തിനായി പ്രതിഭാഗം കോടതിയില്‍ ശക്തമായി വാദിച്ചു. സര്‍ക്കാര്‍ വിശദീകരണം നൽകാൻ എഡിജിപി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു. സർക്കാരിന്റെ ഭാഗത്ത് നിന്ന് വിശദീകരണത്തിന് കൂടുതൽ സമയം ആവശ്യമാണെന്ന് എഡിജി കോടതിയെ അറിയിച്ചു . തുടര്‍ന്ന് വിശദമായ വാദം കേൾക്കുന്നതിനായി കേസ് ആറാം തീയതിയിലേക്ക് മാറ്റുകയായിരുന്നു. കേസിലെ മുഖ്യ സൂത്രധാരയെന്നു കരുതുന്ന ഡോക്ടർ റിയയെ ഒക്ടോബർ അഞ്ചു വരെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് പോപ്പുലർ കേസ് പരിഗണിക്കുന്ന ആലപ്പുഴയിലെ സ്പെഷ്യല്‍ കോടതി ഉത്തരവായി.