പത്തനംതിട്ട : പോപ്പുലർ തട്ടിപ്പ് കേസിൽ നിക്ഷേപകരെ വഞ്ചിക്കുന്ന സമീപനമാണ് സിപിഎം കോൺഗ്രസ് നേതൃത്വത്തിൻ്റേതെന്ന് ബിജെപി ജില്ലാ സെക്രട്ടറി വിഷ്ണു മോഹൻ പറഞ്ഞു.
തട്ടിപ്പ് നടന്ന് ഒരു മാസക്കാലം കഴിഞ്ഞിട്ടും ഒരു നടപടിയും ഇരു മുന്നണികളും കൈക്കൊണ്ടില്ല. ബിജെപിയാണ് തുടക്കം മുതൽ നിക്ഷേപർക്കൊപ്പം നിന്നതും നിയമ നടപടികൾ സ്വീകരിച്ചതും. ഉന്നതതല അന്വേഷണവും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. പോപ്പുലർ മാനേജ്മെൻ്റുമായി സിപിഎം- കോൺഗ്രസ് നേതൃത്വം രഹസ്യധാരണ ഉണ്ടായിട്ടുണ്ട്. ഈ ധാരണ പ്രകാരമാണ് ഇപ്പോൾ തങ്ങൾ നിക്ഷേപകർക്കൊപ്പമാണെന്ന് പറഞ്ഞു രംഗത്തു വന്നിരിക്കുന്നത്. ഇത് സമരത്തെ ഹൈജാക്ക് ചെയ്ത് തട്ടിപ്പുകാർക്ക് അനുകൂലമാക്കാനാണ്. ഈ വഞ്ചനാപരമായ നിലപാടിൽ നിന്ന് ഇരു മുന്നണികളും പിൻമാറണമെന്നും യുവമോർച്ച മണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.
യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് സുജീഷ് സുശീലൻ അദ്ധ്യക്ഷത വഹിച്ചു. ജന: സെക്രട്ടറി വിഷ്ണുദാസ്, ജിഷ്ണു, അഞ്ജലി എന്നിവർ പ്രസംഗിച്ചു.