കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ പ്രതിഷേധം ശക്തിപ്പെടുത്തി നിക്ഷേപകര്‍. തട്ടിപ്പുകേസിലെ പ്രതികളെ രക്ഷപെടുത്താന്‍ ജനറല്‍ മാനേജര്‍ അടക്കമുള്ളവര്‍ ശ്രമിക്കുകയാണെന്ന് നിക്ഷേപകര്‍ ആരോപിച്ചു. നിക്ഷേപകരുടെ കൂട്ടായ്മ ഇന്ന് പത്തനംതിട്ടയില്‍ നടക്കും. നേരത്തെ ഡി.സി.സിയുടെ നേതൃത്വത്തിലും നിക്ഷേപകരുടെ കൂട്ടായ്മ നടന്നിരുന്നു. കോടികളുടെ തട്ടിപ്പുനടത്തിയ പ്രതികള്‍ക്കെതിരെ നടപടിയും നിക്ഷേപിച്ചതുക തിരികെ കിട്ടണം എന്നതുമാണ് നിക്ഷേപകരുടെ ആവശ്യം. കേരളത്തിന് പുറത്ത് ഇപ്പോഴും പോപ്പുലര്‍ ബാങ്കിന്റെ ശാഖകള്‍ പ്രവര്‍ത്തിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് നിക്ഷേപക കൂട്ടായ്മ ഭാരവാഹികള്‍ ആരോപിച്ചു.
തട്ടിപ്പുകേസ് അന്വേഷണ സംഘത്തിലുള്ള കോന്നി സി.ഐയെ സ്ഥലം മാറ്റിയതിനെതിരെയും പ്രതിഷേധം ശക്തമാണ്. നിക്ഷേപക കൂട്ടായ്മയുടെ സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും പോപ്പുലര്‍ ഫിനാന്‍സിലെ ചില ഉദ്യോഗസ്ഥര്‍ പ്രതികളെ രക്ഷിക്കാനുള്ള നീക്കം നടത്തുന്നുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു. കേസിലെ അഞ്ചാം പ്രതിക്ക് കോവിഡ്സ്ഥിരീകരിച്ചതിനാല്‍ എല്ലാപ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പോലീസിനായിട്ടില്ല.