പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് ഗ്രുപ്പിൻ്റെ തട്ടിപ്പിൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി.
സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണ് പത്തനംതിട്ട വകയാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പോപ്പുലർ ഗ്രൂപ്പ് ഉടമകളായ റോയ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റീനു, റീബ എന്നിവർ നടത്തിയത്. കേരളത്തിനകത്തും പുറത്തുമായി മൂന്നുറ്റി അൻപതോളം ബ്രാഞ്ചുകളിൽ നിന്ന് രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ഇവർ നടത്തിയിരിക്കുന്നത്. ഇനിയും പരാതി നൽകാൻ നിക്ഷേപകർ നിരവധിയുണ്ട് എന്ന് വ്യക്തമായതിനാൽ തട്ടിപ്പിൻ്റെ വ്യാപ്തി ഇനിയും കൂടാൻ സാധ്യത ഉള്ളതിനാൽ അന്വേഷണം സിബിഐയ്ക്ക് കൈമാറണം.
സി ബി ഐ അന്വേഷിച്ചാൽ മാത്രമേ നിക്ഷേപകർക്ക് അവർ നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയുള്ളു. അതിനാൽ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ഉടൻ തന്നെ സി ബി ഐ യ്ക്ക് കൈമാറണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്തിൽ പറയുന്നു.